EdGlobe, പഠനം മുതൽ ജോലി വരെ ഉറപ്പാക്കാൻ ഒരു EdTech സ്റ്റാർട്ടപ്പ്
ലോകമാകെ ന്യൂ ടെക്നോളജി മനുഷ്യന്റെ ഓരോ നിമിഷത്തേയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ടെക്നോളജി വരുത്തിയ മാറ്റമാകട്ടെ അത്ഭുപ്പെടുത്തുന്നതുമാണ്. പ്രത്യേകിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥ്പനങ്ങളും ഡിജിറ്റൽ ക്ലാസ് റൂമുകളിലേക്ക് മാറാൻ നിർബന്ധിതമാവുകയും ചെയ്തു.

 വിദ്യാർത്ഥികൾക്കായി നിരവധി ലേണിംഗ് ആപ്പുകളുണ്ടെങ്കിലും അവരെ പഠനത്തിൽ ആഴത്തിൽ സ്വാധീനിക്കുകയും രക്ഷിതാക്കളെകൂടി കുട്ടികളുടെ പഠന നിലവാരം അപ്ഡേറ്റ് ചെയ്യുകയും സ്കൂൾ മാനേജ്മെന്റിനേയും അധ്യാപകരേയും പൂർണ്ണമായും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആപ്പുകളുടെ അഭാവം ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അവിടെ, പഠനം മുതൽ കരിയർ സെലക്ഷനും പ്രൊഫഷണൽ എൻട്രൻസ് പ്രിപ്പറേഷനുള്ള അവസരം  വരെ വാഗ്ദാനം ചെയ്യുകയാണ് എഡ്ടെക് സ്റ്റാർട്ടപ്പായ എഡ്ഗ്ളോബ്.

സ്മാർട്ട് ക്ലാസ് റൂമുകൾ പോലും ഔട്ട് ഡേറ്റാകുന്ന കാലത്ത് ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം ശക്തമായ ലേണിംഗ് സപ്പോർട്ട് ഒരുക്കി, മികച്ച പ്രൊഫഷണൽ കരിയർ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് എഡ്ഗ്ളോബ് ചെയ്യുന്നതെന്ന് ഫൗണ്ടർമാർ പറയുന്നു. കേരളത്തിൽ ആദ്യമായി എഡ്യൂക്കേഷണൽ സൂപ്പർ മാർക്കറ്റ് എന്ന ആശയമാണ് എഡ്ഗ്ളോബ് മുന്നോട്ട് വെയ്ക്കുന്നത്

19000ത്തിലധികം ഹൈക്വാളിറ്റി 3D ആനിമേറ്റഡ് വീഡിയോ ടോപിക് വൈസ് വിദ്യാർത്ഥികൾക്ക് നൽകുകയാണ് EdGlobe Fliplearn. വിദ്യാർത്ഥികളെ സബ്ജക്റ്റ് മനസ്സിലാക്കി പഠിക്കാൻ സഹായിക്കുന്നതിനൊപ്പം അധ്യാപകർക്ക് റഫറൻസിനും പ്രിപ്പറേഷനും ഈ പ്ലാറ്റ്ഫോം അവസരം നൽകുന്നു. സ്ക്കൂളിൽ പഠിച്ച അതേ പ്ലാറ്റ്ഫോമിൽ ഹോം വർക്ക് ചെയ്യാം.

 2 ലക്ഷത്തോളം ക്വസ്റ്റ്യൻ പേപ്പറുകളും ലഭ്യമാണ്. ഓരോ ടോപ്പിക്കിലും ചാപ്റ്റർ നോട്ട്സും റിവിഷൻ നോട്ട്സും,  വെബ് ലിങ്കുകളും പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്.  ഇൻസ്റ്റന്റ് പെർമോർമൻസ് റിപ്പോർട്ടുകളും കിട്ടും. അധ്യാപകർക്ക് ഇത്ര ഗുണകരമായ മറ്റൊരു ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം ചുരുക്കമാണെന്നും ഫൗണ്ടർമാർ സാക്ഷ്യപ്പെടുത്തുന്നു
ഓരോ വിദ്യാർത്ഥിയുടേയും ടാലന്റും സ്ക്കില്ലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുപയോഗിച്ച് മനസ്സിലാക്കി ആ സെക്ടറിൽ മികച്ച പ്രൊഫഷണൽ കരിയർ ബിൽഡ് ചെയ്യാൻ സഹായിക്കുന്ന EdGlobe Miat ആണ് മറ്റൊരു പ്രൊഡക്റ്റ്.  പ്രൊഫഷണൽ കോഴ്സുകൾക്കുൾപ്പെടെയുള്ള എൻട്രൻസിന് ചിട്ടയായ പരിശീലനം നൽകുന്ന EdGlobe Pathfinder ഈ പ്ളാറ്റ്ഫോമിന്റെ മറ്റൊരു
പ്രത്യേകതയാണ്. മികച്ച പ്രൊഫഷണലുകളായ യുവജനങ്ങളുടെ ഇന്ത്യയാണ് ഈ പ്ളാറ്റ്ഫോം ലോഞ്ച് ചെയ്യുന്നതിലൂടെ ലക്ഷ്യം വ്യക്കുന്നതെന്ന് എഡ്ഗ്ളോബ് ഫൗണ്ടർമാർ വ്യക്തമാക്കുന്നു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version