സ്പേസ് ടെക്നോളജിയിൽ Incubation Centre സ്ഥാപിക്കുന്നതിന് ISRO
NIT റൂർക്കലയുമായി സഹകരിച്ചാണ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നത്
Space Technology Incubation Centre സ്ഥാപിക്കാൻ ISRO- NIT ധാരണാപത്രവുമായി
ഗവേഷണത്തിനും വികസനത്തിനുമായാണ് Space Technology Incubation Centre
രണ്ട് കോടി രൂപയുടെ വാർഷിക Grant-in-Aid രണ്ട് വർഷത്തേക്ക് ISRO നൽകും
NIT Rourkela ലാബ്, ഫാക്കൽട്ടി സംവിധാനം ഇൻകുബേഷൻ സെന്ററിനു വേണ്ടി പ്രവർത്തിക്കും
സ്പേസ് ടെക്നോളജി പ്രോഡക്ടുകൾക്ക് സെന്റർ പ്രാധാന്യം നൽകുമെന്ന് ISRO
സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് പ്രോഡക്ട് ഡവലപ്മെന്റിന് Incubation Centre അവസരം നൽകും
ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കുളള ആപ്ലിക്കേഷനുകളും പ്രോഡക്ടുകളും നിർമിക്കും
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ് Incubation Centre ശ്രദ്ധ കേന്ദ്രീകരിക്കുക
ഒഡീഷ, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളാണ് പരിഗണിക്കുന്നത്