കമ്പനികൾ സെക്കൻഡ് കരിയർ പ്രോഗ്രാമുകൾ പുരുഷന്മാരിലേക്കും വ്യാപിപ്പിക്കുന്നു
നേരത്തെ, സ്ത്രീകളെ ജോലിയിലേക്ക് മടങ്ങാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമുകളായിരുന്നു ഇവ
ജോൺ ഡിയർ, യുബിഎസ്, ഡോയ്‌ച്ചേ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ടെയിനിംഗ് നൽകുന്നത്
പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ട്രെയിനിങ് പ്രോഗ്രാണ് സംഘടിപ്പിക്കുന്നത്
സ്ത്രീകൾ പ്രധാനമായും കരിയർ ബ്രേക്ക് എടുക്കുന്നത് കുട്ടികളുടെ പരിപാലനത്തിനാണ്
പുരുഷന്മാർ രോഗീപരിചരണം ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ടാണ് ജോലി ഉപേക്ഷിക്കുന്നത്
പൂനെ ആസ്ഥാനമായുള്ള ട്രാക്ടർ നിർമാതാക്കളായ ജോൺ ഡിയർ REAP എന്ന പ്രോഗ്രാം നടത്തുന്നുണ്ട്
ഇത് തുടക്കത്തിൽ സ്ത്രീകൾക്കുള്ള രണ്ടാം കരിയർ പ്രോഗ്രാമായാണ് വിഭാവന ചെയ്തത്
REAP പൂർണ്ണമായും ജൻഡർ ന്യൂട്രൽ പരിപാടിയാണ്
അപേക്ഷകർക്കുള്ള ഏക മാനദണ്ഡം രണ്ട് വർഷത്തെ കരിയർ ബ്രേക്ക് മാത്രമാണ്
18 മാസമോ അതിൽ കൂടുതലോ കരിയർ ബ്രേക്ക് എടുത്തവർക്ക് ഈ പരിപാടിയിൽ ചേരാം
ഡോയ്‌ച്ചേ ബാങ്ക് Return to Work പ്രോഗ്രാം നടത്തി തൊഴിലാളികളെ ഹയർ ചെയ്യുന്നുണ്ട്
രണ്ടാം കരിയർ പ്രോഗ്രാമുകൾ വഴി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്
കൂടുതൽ സ്ത്രീകൾ കരിയർ ബ്രേക്ക് എടുക്കുന്നതാകാം ഇതിന് കാരണം