Work From Home ഗൂഗിൾ ലാഭിച്ചത്  268 മില്യൺ ഡോളർ | US Securities & Exchange Commission Filing
വർക് ഫ്രെയിം ഹോം സംവിധാനം ഗൂഗിളിന് സാമ്പത്തിക ലാഭം നേടിക്കൊടുത്തതായി റിപ്പോർട്ട്
കഴിഞ്ഞ ക്വർട്ടറിൽ മാതൃകമ്പനിയായ Alphabet Inc. 268 മില്യൺ ഡോളർ ഇത്തരത്തിൽ മിച്ചം പിടിച്ചു
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫയലിങ്ങിലാണ് കണക്കുകൾ
വാർഷിക അടിസ്ഥാനത്തിൽ നോക്കിയാൽ ഒരു ബില്യൺ ഡോളറിന് തുല്യ സംഖ്യയാണിത്
മിക്ക ഗൂഗിൾ ജീവനക്കാരും 2020 മാർച്ച് മുതൽ റിമോട്ട് പ്രവർത്തന രീതിയാണ് പിന്തുടരുന്നത്
ഇത്, പേർക്സ് ഇനത്തിലുള്ള ചെലവുകൾ ഒഴിവാക്കാൻ കമ്പനിയെ സഹായിച്ചു
പല സിലിക്കൺ വാലി ടെക് കമ്പനികളും അവിശ്വസനീയമായ ആനുകൂല്യങ്ങളാണ് ജീവനക്കാർക്ക് നൽകുന്നത്
മസാജ് ടേബിളുകൾ, ഇഷ്ടഭക്ഷണം, കമ്പനി ചെലവിലുള്ള ഉല്ലാസയാത്രകൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടും
ഭാവിയിൽ ‘ഹൈബ്രിഡ് ഷെഡ്യൂൾ’ സാധ്യത Google പരിശോധിക്കുമെന്ന് CFO റൂത്ത് പോറാത്ത്
റിമോട്ട്, ഓൺ-സൈറ്റ് തൊഴിൽ രീതികളെ സംയോജിപ്പിച്ചുകൊണ്ടുള്ള  വർക് മോഡലാണ് ഹൈബ്രിഡ് ഷെഡ്യൂളുകൾ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version