Crypto കറൻസികൾ പരിസ്ഥിതിക്ക് നാശം വരുത്തുന്നവയാണോ? |Tesla's Decision Prompts Bitcoin Users Rethink

ക്രിപ്റ്റോ കറൻസികൾ പരിസ്ഥിതിക്ക് നാശം വരുത്തുന്നവയാണോ?  ബിറ്റ്‌കോയിൻ പേയ്‌മെന്റായി സ്വീകരിക്കില്ല എന്ന ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ തീരുമാനം ഈ വിഷയത്തിലൂന്നിയുള്ള സംവാദങ്ങൾക്ക് ആക്കം കൂടിയിരിക്കുകയാണ്. വിവാദങ്ങളെത്തുടർന്ന്  ക്രിപ്റ്റോകറൻസികളുടെ മൂല്യം ഇടിഞ്ഞു. ദോഷവശത്തെ മുൻനിർത്തി അവയ്‌ക്കെതിരെ ഒരു അഭിപ്രായ സമന്വയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം.
ക്രിപ്റ്റോകൾ വലിയ അളവിൽ കാർബൺ പുറന്തള്ളുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ബിറ്റ്കോയിന്റെ ഒരൊറ്റ ഇടപാട് 680,000 വീസ (Visa) ഇടപാടുകൾക്ക് സമാനമായ കാർബൺ മലിനീകരണം ഉണ്ടാക്കും. അല്ലെങ്കിൽ 51,210 മണിക്കൂർ യൂട്യൂബ് ഉപയോഗത്തിന് തുല്യം.
ബിറ്റ്കോയിന്റെ പാരിസ്ഥിതിക ആഘാതം ബിറ്റ്കോയിൻ മൈനിങ് അഥവാ ബിറ്റികോയ്‌ൻ നിർമ്മാണ സമയത്താണുണ്ടാകുന്നത്. പുതിയ ബിറ്റ്കോയിനുകൾ‌ സൃഷ്ടിക്കുകയും സങ്കീർണ്ണമായ അൽ‌ഗോരിതം പരിഹരിക്കുന്ന കമ്പ്യൂട്ടറുകൾ‌ക്ക് അവ നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ബിറ്റ്കോയിൻ മൈനിംഗ്.  ഒരു കേന്ദ്രീകൃത ഭരണസംവിധാനവുമില്ലാതെ ബിറ്റ്കോയിൻ നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്ന ജോലി ചെയ്യാൻ കമ്പ്യൂട്ടറുകളെ ഈ സിസ്റ്റം പ്രേരിപ്പിക്കും. ഓരോ ബിറ്റ്കോയിനും സൃഷ്ടിക്കാൻ സങ്കീർണ്ണമായ ഗണിതശാസ്ത്ര കണക്കുകൂട്ടലുകൾ ആവശ്യമാണ്. ഇതിനു വലിയതോതിലുള്ള ഊർജ്ജം ആവശ്യമായി വരും.
ഇങ്ങനെ ‘മൈനിങ്ങിൽ’ ഏർപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾ ഉണ്ടാക്കുന്ന കാർബൺ എമിഷനാണ് പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നത്.
ബാങ്ക് ഓഫ് അമേരിക്ക കഴിഞ്ഞ മാർച്ചിൽ ഇത് സംബന്ധിച്ച ആശങ്കകൾ പങ്കുവച്ചിരുന്നു. ബിറ്റ്കോയിനിലെ ഒരു ബില്യൺ ഡോളർ നിക്ഷേപം, 1.2 ദശലക്ഷം പെട്രോൾ കാറുകൾ നിരത്തിലിറക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ മലിനീകരണത്തിന് തുല്യമാണെന്ന് അവർ കണ്ടെത്തി. ടെസ്‌ല ഈ വർഷം ആദ്യം 1.5 ബില്യൺ ഡോളർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചിരുന്നു.
ഒരു ഡോളർ നിക്ഷേപം എന്ന കണക്കിൽ നോക്കിയാൽ മറ്റൊരു മനുഷ്യപ്രവൃത്തിയും ബിറ്റ്കോയിൻ ഇടപാളോളം ഹാനികരമല്ല എന്നാണ് ബാങ്ക് പറയുന്നത്.
ക്രിപ്റ്റോ നെറ്റ്വർക്ക് 60 ദശലക്ഷം ടൺ കാർബൺഡൈഓക്സൈഡ് ഇന്ന് പുറത്തുവിടുന്നുണ്ട് . ഇത് ഗ്രീസ് പുറന്തള്ളുന്ന ആകെ അളവിനോളം വരും. കേംബ്രിഡ്ജ് സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 0.7% ബിറ്റ്കോയിൻ ഖനനത്തിനാണ് ഉപയോഗിക്കുന്നത്.  വാർഷിക ഉപഭോഗം പറഞ്ഞാൽ ഈജിപ്തിനു തൊട്ടുതാഴെ, എന്നാൽ മലേഷ്യയെയും സ്വീഡനേക്കാളും കൂടുതൽ. സമീപ മാസങ്ങളിൽ ഉപഭോഗം കുതിച്ചുയർന്നിട്ടുണ്ട്.
ഒരു വർഷം ബിറ്റ്കോയിൻ നെറ്റവർക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുണ്ടെങ്കിൽ യുകെയിൽ അടുത്ത 33 വർഷം ചായ കെറ്റിൽ പ്രവർത്തിപ്പിക്കാമെന്ന് കണ്ടെത്തിയതും കേംബ്രിഡ്ജ് ആണ്.
ബിറ്റ്കോയിന്റെ ഊർജ്ജ ഉപഭോഗം ഒരു പരിധിവരെ സവിശേഷമാണ്. കാരണം എല്ലാ ക്രിപ്റ്റോകളും ഊർജ്ജം ഉപയോഗിക്കുന്നുണ്ടെങ്കിലും  ബിറ്റ്കോയിന്റെ തനതായ കോഡിന് മറ്റുള്ളവയേക്കാൾ വളരെയധികം എനർജി ആവശ്യമാണ്. ഓരോ ഇടപാടിനും ബിറ്റ്കോയിൻ എതെറിയത്തിന്റെ (ethereum) പത്തിരട്ടി വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് TRG ഡാറ്റാ സെന്ററുകൾ പറയുന്നു. പ്രധാന ക്രിപ്റ്റോകറൻസികളിൽ XRP ആണ് ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിക്കുന്നത്.
75% ബിറ്റ്കോയിൻ മൈനിംഗും നടക്കുന്നത് ചൈനയിലാണ്. ആ രാജ്യത്തിൻറെ വൈദ്യുതി ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടും കോളിൽ (coal) നിന്നുമാണുതാനും. അതായത് അവരുടെ ബിറ്റ്കോയിൻ നിർമ്മാണത്തിനുവേണ്ട വൈദ്യുതിയുടെ സിംഹഭാഗവും ലഭിക്കുന്നത് ഏറ്റവും പൊല്യൂട്ടിങ് ആയ ഊർജ്ജസ്രോതസ്സിൽ നിന്നുമാണ്.
പാരിസ്ഥിതിക വിഷയങ്ങൾക്ക് ഇപ്പോൾ മുൻപെങ്ങും ഇല്ലാത്തവിധം പരിഗണന ലഭിക്കുന്നുണ്ട്. ടെസ്‌ലയുടെ നീക്കം ബിറ്റ്കോയിൻ ഉപയോഗിക്കുന്ന ബിസിനസ്സുകളെയും വ്യക്തികളെയും ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചേക്കാം. നാമെല്ലാം ഗ്ലോബൽ വാമിങ്ങിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത് ഈ ലോകത്തെ കൂടുതൽ വാസയോഗ്യമാക്കും. അറ്റ്ലീസ്റ്റ് നമുക്ക് ശേഷം വരുന്നവരെ എങ്കിലും…

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version