Kris Gopalakrishnan നിക്ഷേപകനായ സ്റ്റാർട്ടപ്പിൽ ഫണ്ട് എത്തുമ്പോൾ | Deep Tech To Enhance The B2B| AI

Deep tech AI സ്റ്റാർട്ടപ്പ് Myelin Foundry ജാപ്പനീസ് വെൻച്വർ ക്യാപിറ്റൽ കമ്പനി Beyond Next Ventures ൽ നിന്നും പ്രീ-സീരീസ് A റൗണ്ട് ഫണ്ടിംഗിൽ   1 മില്യൺ ഡോളർ ഫണ്ടിംഗ് നേടിയത്  വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഫണ്ടിംഗിനെ ഏറെ ശ്രദ്ധേയമാക്കിയത് ഇൻ‌ഫോസിസിന്റെ സഹസ്ഥാപകനായ Kris Gopalakrishnan നിക്ഷേപകനായ സ്റ്റാർട്ടപ്പാണ് Myelin Foundry എന്നതു കൂടിയായിരുന്നു. ക്രിസ് ഗോപാലകൃഷ്ണനെ പോലെ ടെക്നോളജി രംഗത്തെ പ്രഗത്ഭനായ ഒരാൾ ഒരു Deep tech AI സ്റ്റാർട്ടപ്പ് നിക്ഷേപകനാകുമ്പോൾ എന്തുകൊണ്ടാണ് ഡീപ് ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നതെന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്.

കട്ടിംഗ് എഡ്ജ് ടെക്നോളജികൾക്കായി നൂതന സാങ്കേതികവിദ്യകളിൽ ഭാവിയിൽ കൂടുതൽ നിക്ഷേപം വരുമെന്ന് KPMG, 2020 ജൂലൈ- ഓഗസ്റ്റ് കാലയളവിൽ അഭിപ്രായപ്പെട്ടിരുന്നു. 2020ലെ ന്യൂ നോർമൽ സാഹചര്യം ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തിന് ഏറ്റവും അനുകൂലമായിരുന്നു. വിർച്വൽ ലോകത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ സ്വഭാവം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും ആഴത്തിലുള്ള സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിന് വഴിയൊരുക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് , നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ബ്ലോക്ക്‌ചെയിൻ, AR/VR,, ഇന്റർനെറ്റ് ഓഫ് തിംഗ്സ്,Big Data , 3 ഡി പ്രിന്റിംഗ് എന്നിവയെല്ലാം ഡീപ്ടെക് എന്ന ലേബലിലാണ് അറിയപ്പെടുന്നത്.

നാസ്കോം റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 19 ശതമാനവും, അതായത് 2100 ലധികം സ്റ്റാർട്ടപ്പുകൾ ഡീപ് ടെക് സൊല്യൂഷനുകളിലും സങ്കീർണവും നൂതനവുമായ ഉല്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത്കെയർ, എജ്യുക്കേഷൻ,മാനുഫാക്ചറിംഗ്, അഗ്രികൾച്ചർ എന്നിവയിലെല്ലാം നൂതന സാങ്കേതിക പരിഹാരങ്ങൾ ഡീപ്പ് ടെക് വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗതവും മെച്ചപ്പെട്ടതുമായ ഡയഗ്നോസ്റ്റിക്സ് / മെഡിക്കൽ ട്രീറ്റ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസ്റൂമുകൾ, ഇന്ത്യൻ നിക്ഷേപകരുടെ എല്ലാ തലങ്ങളിലുമുള്ള wealth management, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നൽകാൻ SMBകളെ സഹായിക്കുക എന്നിവയിലെല്ലാം ഫോക്കസ് ചെയ്തിട്ടുളളവയാണ് മിക്ക ഡീപ് ടെക്  AI സ്റ്റാർട്ടപ്പുകളും. ഇ-കൊമേഴ്‌സ്, എന്റർപ്രൈസ് ടെക്, ഫിൻ‌ടെക്, ഹെൽ‌ത്ത്ടെക്, എഡ്‌ടെക്, HRടെക്, അഗ്രിടെക് എന്നിവയിലുടനീളമുള്ള ബിസിനസ് ടു ബിസിനസ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി AI, IoT, Big Data എന്നിവ ഡീപ് ടെക്കിന്റെ പ്രധാന ചോയിസാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version