5G നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയിൽ പറഞ്ഞത് ഇവയാണ്
റേഡിയോ ഫ്രീക്വൻസി റേഡിയേഷന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ചാണ് നടി പരാതിപ്പെട്ടത്
നിലവിൽ ഉളളതിനേക്കാൾ 10 മുതൽ 100 മടങ്ങ് വരെ RF റേഡിയേഷൻ 5G പുറപ്പെടുവിക്കും
ആളുകൾക്കും മറ്റു ജീവജാലങ്ങൾക്കും റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ ദോഷകരമാണ്
RF റേഡിയേഷൻ എത്രത്തോളം ഹാനികരമാണെന്നതിൽ പഠനം വേണമെന്ന് ഹർജി ആവശ്യപ്പെടുന്നു
5G മനുഷ്യരിൽ ഗുരുതരമായതും മാറ്റാൻ കഴിയാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും
ഭൂമിയുടെ എല്ലാ പാരിസ്ഥിതിക വ്യവസ്ഥകൾക്കും സ്ഥിരമായ നാശനഷ്ടമുണ്ടാക്കുമെന്നും ഹർജി
5G മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തണം
സാങ്കേതിക മുന്നേറ്റങ്ങൾ നടപ്പാക്കുന്നതിനെ എതിർക്കുന്നില്ലെന്നും ജൂഹി ചൗള
ജസ്റ്റിസ് സി ഹരിശങ്കർ കേസ് കേൾക്കാൻ വിസമ്മതിച്ച് മറ്റൊരു ബഞ്ചിലേക്ക് വാദം മാറ്റി
ജൂൺ രണ്ടിന് ദില്ലി ഹൈക്കോടതി ബഞ്ച് ജൂഹി ചൗളയുടെ പരാതിയിൽ വാദം കേൾക്കും