ഗ്രാമപ്രദേശങ്ങളിലും 5G ട്രയൽ നടത്താൻ കമ്പനികളോട് ടെലികോം വകുപ്പ്
ടെലികോം ഓപ്പറേറ്റർമാരോട് ഗ്രാമീണ മേഖലയിലും 5G ട്രയൽ ആവശ്യപ്പെട്ടേക്കും
അപേക്ഷയിൽ നഗരകേന്ദ്രങ്ങളോടൊപ്പം ഗ്രാമപ്രദേശവും ടെലികോ ഓപ്പറേറ്റർമാർ നൽകണം
Bharti Airtel, Reliance Jio, Vodafone Idea എന്നിവക്ക് 6 മാസത്തേക്കാണ് 5G ട്രയൽ സ്പെക്ട്രം നൽകിയത്
700 Mhz, 3.3-3.6 Ghz,24.25-28.5 Ghz ബാൻഡുകളാണ് ടെലികോം ഓപ്പറേറ്റർമാർക്ക് അനുവദിച്ചത്
Ericsson, Nokia, Samsung, C-DOT ഇവയ്ക്ക് 5G ട്രയലിൽ പങ്കെടുക്കാൻ അനുമതിയുണ്ട്
ചൈനീസ് കമ്പനികൾക്കൊന്നും ട്രയലിന് അംഗീകാരം നൽകിയിട്ടില്ല
MTNL- C-DoT സഖ്യമാണ് ദില്ലിയിൽ 5 ജി ട്രയൽസ് നടത്താൻ അനുമതി തേടിയത്
5,000 രൂപ ഫീസ് നൽകി കഴിഞ്ഞാൽ 5G ട്രയലിന് MTNLനും വൈകാതെ അനുമതി ലഭിക്കും
ദില്ലി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയിടങ്ങളിൽ ട്രയലുണ്ടാകും
ടെലി മെഡിസിൻ, ടെലി എഡ്യുക്കേഷൻ, ഡ്രോൺ അധിഷ്ഠിത കാർഷിക നിരീക്ഷണം ഇവയിൽ ട്രയൽ നടത്തും
4Gയേക്കാൾ 10 മടങ്ങ് മികച്ച ഡൗൺലോഡ് വേഗതയും സ്‌പെക്ട്രം എഫിഷ്യൻസിയുമാണ് 5Gയ്ക്ക്