100 കോടി ശമ്പളം വാങ്ങിയ  Zerodha ഫൗണ്ടർമാരെ അറിയാം | Youngest High Paid Founders In Indian Start-Up.

100 കോടി രൂപ ശമ്പളം!  കോവിഡ് കാലത്തും ഈ ശമ്പളം വാങ്ങുന്നത് ജെഫ് ബെസോസും ഇലോൺ മസ്കുമല്ല, ഇന്ത്യൻ സ്റ്റാർട്ട് അപ്പ് സ്പേസിലെ രണ്ട് ചെറുപ്പക്കാർ പിളളേരാണ്.  ഫിൻടെക് സ്റ്റാർട്ടപ്പ് Zerodha യുടെ ഫൗണ്ടർമാരായ  Nithin Kamath, Nikhil Kamath എന്നിവരാണ് ആ കോടീശ്വരന്മാർ. മാത്രമല്ല, നിതിന്റെ ഭാര്യയും കമ്പനിയുടെ whole-time  ഡയറക്ടറുമായ സീമ പാട്ടീലിനും വാർഷിക ശമ്പളം 100 കോടി രൂപയാണ്.

2010 ഓഗസ്റ്റിൽ ബംഗലുരു ആസ്ഥാനമായാണ് കാമത്ത് സഹോദരൻമാർ Zerodha സ്ഥാപിച്ചത്. മ്യൂച്വൽ ഫണ്ടുകൾ, റീട്ടെയിൽ-ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കറിംഗ്, കറൻസി -കമ്മോഡിറ്റി ട്രേ‍ഡിംഗ്, ബോണ്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ധനകാര്യ സേവന കമ്പനിയാണ് Zerodha.

Entrackr റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫൗണ്ടർമാരിൽ‌ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരാണ് നിതിനും നിഖിലും. നിഖിൽ, നിതിൻ, സീമ എന്നിവർക്ക് പ്രതിവർഷം 100 കോടി രൂപ വരെ പ്രതിഫലം നൽകിക്കൊണ്ട് Zerodha ബോർഡ് സ്പെഷ്യൽ റസല്യൂഷൻ പാസാക്കി. മൂന്നുപേർക്കും അടിസ്ഥാന ശമ്പളം പ്രതിമാസം 4.17 കോടി രൂപ വീതവും മുൻ വ്യവസ്ഥകളും മറ്റ് അലവൻസുകളും സഹിതം പ്രതിവർഷം 100 കോടി രൂപ വരെ ലഭിക്കും.
Entrackr പറയുന്നതനുസരിച്ച്,  Zerodha 2020 സാമ്പത്തിക വർഷം  1000 കോടി രൂപയുടെ വരുമാനവും 442 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. 2019 സാമ്പത്തിക വർഷത്തിലെ 950 കോടിയിൽ നിന്ന് 2020ൽ  1,093.64 കോടി രൂപയായി. വരുമാനത്തിൽ 15% വളർച്ചയുണ്ടായി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാര 3.14 ദശലക്ഷത്തിലധികം ക്ലയന്റുകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി ബ്രോക്കറേജ് സ്ഥാപനമാണ് Zerodha.

കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കുന്ന Rainmatter Foundation, നും  കാമത്ത് സഹോദരൻമാരും സീമയും  നേതൃത്വം നൽകുന്നു. 100 മില്യൺ ഡോളർ ഫണ്ടാണ് സംഘടനയ്ക്കുളളത്.

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫൗണ്ടർമാരിൽ 2020ൽ ഏറ്റവുമധികം ശമ്പളം നേടിയത് CarTrade ന്റെ Vinay Sanghi, Zomato’യുടെ  Deepinder Goyal, Paytm ന്റെ Vijay Shekhar Sharma,  Dream11’ന്റെ Harsh Jain,  InCredന്റെ  Bhupinder Singh എന്നിവരാണ്.

 മൂന്ന് കോടി മുതൽ 6 കോടി രൂപ വരെ ശമ്പളം ആണ് 2020 സാമ്പത്തിക വർഷത്തിൽ ഇവർ നേടിയത്. പാൻഡെമിക് ഉയർത്തിയ പ്രതിസന്ധി ചിലർക്കെങ്കിലും വളർച്ചയുടെ അവസരമായി മാറിയെന്ന് കോടികളുടെ ഈ കണക്കുകൾ‌ സൂചിപ്പിക്കുന്നു. അല്ലെങ്കിലും പ്രതിസന്ധിയെയും അവസരമാക്കുന്നവരാണല്ലോ യഥാർത്ഥ സംരംഭകർ.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version