പുതിയ വാടക നിയമം വാടകക്കാരും വീട്ടുടമകളും തമ്മിലുള്ള വിശ്വാസ്യത വർധിപ്പിക്കുമോ?| Act For Rental Deal
പുതിയ ആക്ട് വാടക ഭവന ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ.രണ്ട് മാസത്തെ വാടക മാത്രമേ  സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി വാങ്ങാവു. വാണിജ്യ ആവശ്യങ്ങൾക്കുള്ള വീടിന്  ആറുമാസ വാടക മുൻകൂറായി വാങ്ങാം.വാടകക്കാരന് വീടിന്റെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാൾക്ക് വിട്ടുനൽകാൻ കഴിയില്ല.
എഴുതി തയാറാക്കിയ കരാർ നിർബന്ധം.ഇടയ്ക്ക് വച്ച് വാടക കൂട്ടാനാകില്ല.വാടകയ്ക്ക് രസീത് നൽകണം
പുതിയ നിബന്ധനകൾ മൂന്നുമാസം മുൻപേഎഴുതി നൽകണം. കാലാവധി കഴിഞ്ഞിട്ടും വാടകക്കാർ ഒഴിയുന്നില്ലെങ്കിൽ ആദ്യ 2 മാസം ഇരട്ടി വാടക. പിന്നീടുള്ള 4 മാസം നാലിരട്ടി വാടക, അതിനുശേഷം നിയമനടപടി.
അടിയന്തര ഘട്ടങ്ങളിൽ അതോറിറ്റിട്ടിയിലും വാടക അടയ്ക്കാം.കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മാതൃകാ വാടക നിയമം രാജ്യത്തെ വാടക ഭവന ചട്ടക്കൂടിനെ പരിഷ്കരിക്കും.1.1 കോടി ഒഴിഞ്ഞ വീടുകൾ വാടകയ്ക്ക് ലഭ്യമാണ്.

2022 ഓടെ ‘എല്ലാവർക്കും ഭവനം’ എന്ന പ്രധാനമന്ത്രിയുടെ ആശയത്തെ നിയമം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വാടകക്കാരും വീട്ടുടമകളും  തമ്മിലുള്ള വിശ്വാസ്യത വർധിപ്പിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്.തർക്കം പരിഹരിക്കാൻ ജില്ലകളിൽ  അതോറിറ്റി. കോടതികളും സ്ഥാപിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version