Byju’s ഗൂഗിളുമായി ചേർന്ന് Learning solution അവതരിപ്പിക്കുന്നു | Vidyartha Learning Platform | Google

Byju’s ഗൂഗിളുമായി ചേർന്ന് Learning solution അവതരിപ്പിക്കുന്നു. സ്കൂളു‍കൾക്കായുളള ലേണിംഗ് സൊല്യൂഷനാണ് ബൈജൂസിന്റെ Vidyartha പ്ലാറ്റ്ഫോം. Google Workspace for Education ന്റെയും ബൈജൂസിന്റെയും സംയോജനമാണ് Vidyartha. ബൈജുസിന്റെ ഗണിത, സയൻസ് ക്ലാസുകളിലേക്കുളള പ്രവേശനമാകും പ്ലാറ്റ്ഫോം. സ്ലൈഡുകൾ, അസൈൻമെന്റുകൾ, ടെസ്റ്റുകൾ എന്നിങ്ങനെ സമ്പൂർണ പഠന സഹായി ആണിത്. Google Classroom ഫീച്ചറും പ്ലാറ്റ്ഫോമിൽ ലഭ്യമാകുമെന്ന് Byju’s Chief Operating Officer Mrinal Mohit. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം Google Meet അധ്യാപകർക്ക് ആക്‌സസ് ചെയ്യാം. Google Workspace വഴി 100 പേർക്ക് സൗജന്യമായി പങ്കെടുക്കാം. പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്യുന്ന എല്ലാ സ്‌കൂളുകൾക്കും ഔദ്യോഗിക ഇ-മെയിൽ ID ലഭിക്കും. ക്ലാസ്റൂം മാനേജ്മെന്റ് സുഗമമാക്കാൻ ലേണിംഗ് സൊല്യൂഷൻ സഹായിക്കുമെന്നും Byju’s.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version