കോവിഡിലെ സാമ്പത്തിക പ്രതിസന്ധിയിൽ അടിപതറി മുംബൈയിലെ Hyatt ഹോട്ടൽ
മുംബൈയിൽ എയർപോർട്ടിനടുത്തുളള പഞ്ചനക്ഷത്ര ഹോട്ടൽ Hyatt Regency താല്ക്കാലികമായി അടച്ചു
ശമ്പളമടക്കമുളള ചിലവുകൾ താങ്ങാനാകാതെയാണ് ഹോട്ടൽ അടച്ചു പൂട്ടിയത്
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുളള ഫണ്ട് പോലും ലഭ്യമാക്കിയിട്ടില്ലെന്ന് GM Hardip Marwah
ഉടമകളായ Asian Hotels (West) Ltd നുളള ഫണ്ടിന്റെ അഭാവമാണ് ഹോട്ടൽ അടച്ചുപൂട്ടാനിടയാക്കിയത്
ഹോട്ടല്‍ തത്കാലത്തേക്ക് അടച്ചിടുന്നതായി ജീവനക്കാരോട് കമ്പനി അറിയിച്ചു
Asian Hotels (North) Ltd ഉടമസ്ഥതയിലുള്ള ഡൽഹി ഹയാത്ത് റീജൻസി ഗ്ലോബൽ ബുക്കിംഗ് നിർത്തി
9 മാസമായി ബുക്കിംഗ് ചാനലുകളിലൂടെയുളള റിസർവേഷൻ നിർത്തി വച്ചിരിക്കുകയാണ്
ഡൽഹി ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നും ബുക്കിംഗ് നേരിട്ട് നടത്താമെന്നും മുൻപ് അറിയിച്ചിരുന്നു
ടെർമിനേഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് Hyatt Regency ജീവനക്കാർ മുംബൈയിലെ ഇൻഡസ്ട്രിയൽ കോടതിയെ സമീപിച്ചു