ആമസോണിന്റെ Jeff Bezos അടുത്തമാസം ബഹിരാകാശ യാത്ര നടത്തും
അടുത്തമാസം ബഹിരാകാശ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച് ആമസോണിന്റെ Jeff Bezos
ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ Blue Origin ആദ്യ ദൗത്യത്തിലാണ് യാത്ര
ബ്ലൂ ഒറിജിന്റെ ആദ്യ പാസഞ്ചർ ബഹിരാകാശ യാത്രയിൽ ബെസോസും പങ്കാളിയാകും
Apollo 11 മൂൺ ലാൻഡിംഗിന്റെ 52-ാം വാർഷികമായ ജൂലൈ 20 നാകും Blue Origin ദൗത്യം
ജെഫ് ബെസോസിനൊപ്പം സഹോദരൻ മാർക്ക് ബെസോസും ആദ്യയാത്രയിൽ പങ്കെടുക്കും
10 മിനിട്ടോളം നീളുന്ന യാത്രയിൽ ബഹിരാകാശത്ത് നാല് മിനിട്ടോളം സംഘം ചിലവിടും
ബഹിരാകാശത്ത് നിന്നും ഭൂമിയെ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് ബെസോസ്
റോക്കറ്റും ക്യാപ്സൂളും അടങ്ങുന്ന New Shepard എന്നതാണ് ബ്ലൂ ഒറിജിൻ സ്പേസ് ടൂറിസം സിസ്റ്റം
ആറു പേരെ വരെ വഹിക്കാവുന്ന വലിയ ജാലകങ്ങളുളള  ബഹിരാകാശ വാഹനമാണ് New Shepard
100 കിലോമീറ്ററിലധികം ഉയരത്തിൽ Kármán ലൈനിലെത്തുമ്പോൾ ക്യാപ്സൂൾ ബൂസ്റ്ററിൽ നിന്ന് വേർപെടും
പാരച്യൂട്ട് സഹായത്തോടെ ക്യാപ്സൂൾ‌ വെസ്റ്റ് ടെക്സാസിലെ മരുഭൂമിയിലായിരിക്കും ലാൻഡ് ചെയ്യുന്നത്
2.8 മില്യൺ ഡോളറാണ് ബഹിരാകാശ സീറ്റിനായി കഴിഞ്ഞ ദിവസം വരെയുളള ലേല തുക
ജൂൺ 12ന് അവസാനിക്കുന്ന ലേലത്തിൽ വിജയിക്കുന്നവരും  യാത്രയിലുണ്ടാകും
2000 ൽ ബ്ലൂ ഒറിജിൻ  സ്ഥാപിച്ച ബെസോസ് കമ്പനിയുടെ പൂർണ ഉടമസ്ഥാവകാശം വഹിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version