അടുത്ത വർഷം സ്മാർട്ട് വാച്ച് അവതരിപ്പിക്കാനുളള പദ്ധതിയുമായി ഫേസ്ബുക്ക്
രണ്ടു ക്യാമറകളും ഹേർട്ട്റേറ്റ് മോണിട്ടറും ഉൾപ്പെടുന്നതാകും ഫേസ്ബുക്ക് സ്മാർട്ട് വാച്ച്
ഫോണില്ലാതെ തന്നെ വീഡിയോ ക്യാപ്ചറിംഗ് സാധ്യമാക്കുന്നതിനാണ് ക്യാമറകൾ
വീഡിയോ കോളിംഗിനായി വാച്ച് ഡിസ്‌പ്ലേയുടെ മുൻവശത്തുള്ള ഒരു ക്യാമറ ഉപയോഗിക്കാം
വാച്ചിന്റെ കൈത്തണ്ടയിലെ ഭാഗത്ത് സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിലാണ് അടുത്ത ഓട്ടോ-ഫോക്കസ് ക്യാമറ
LTE കണക്ടിവിറ്റി വാച്ചിൽ നൽകുന്നതിലൂടെ ഫോണുമായി ബന്ധിപ്പിക്കാതെ വാച്ചിന് പ്രവർത്തിക്കാനാകും
CTRL-labs എന്ന സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യയും വാച്ചിൽ ഉപയോഗിക്കാൻ ഫേസ്ബുക്ക് പദ്ധതിയിടുന്നു
CTRL-labs കൈത്തണ്ട ചലനങ്ങളിലൂടെ കമ്പ്യൂട്ടർ നിയന്ത്രിക്കാൻ കഴിവുള്ള Armbands നിർമിച്ചിരുന്നു
2019 മുതൽ തന്നെ സ്മാർട്ട് വാച്ച് പുറത്തിറക്കാനുളള നിരന്തര ശ്രമം ഫേസ്ബുക്ക് ആരംഭിച്ചിരുന്നു
ആപ്പിളിനെയും ഗൂഗിളിനെയും വെല്ലാൻ കൂടുതൽ കൺസ്യൂമർ ഡിവൈസ് ഫേസ്ബുക്കിന്റെ പദ്ധതിയിലുണ്ട്
ഔദ്യോഗിക സ്ഥിരീകരണം കമ്പനി നൽകിയിട്ടില്ലെങ്കിലും വാച്ച് വില 400 ഡോളർ മുതൽ ആയേക്കാം
സ്മാർട്ട് വാച്ച് വിപണിയിലെ കരുത്തരായ ആപ്പിൾ കഴിഞ്ഞ വർഷം 34 ദശലക്ഷം വാച്ചുകളാണ് വിറ്റത്