ഇൻസ്റ്റന്റ് കോഫിക്ക് വിപ്ലവകരമായ ഈസി ടു യൂസ് പ്രോഡക്ട് അവതരിപ്പിച്ച് മലയാളി പെൺകുട്ടികളുടെ സ്ററാർട്ടപ്പ് ലോക അംഗീകാരം നേടി. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികളാണ് കാപ്പിഫിൽ എന്ന ഇന്നവേഷനിലൂടെ ടൈ ഗ്ലോബൽ സ്റ്റുഡന്റ് പിച്ച് കോംപറ്റീഷനിൽ പോപ്പുലർ ചോയ്സ് അവാർഡ് നേടിയത്. എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ Sowndaryaa Lakshmi , Dimple , Sivanandana , Elisha Aenorie എന്നിവരടങ്ങുന്ന ടീമാണ് ലോകമെമ്പാടുമുള്ള മറ്റ് 20 ടീമുകളുമായി മത്സരിച്ച് ടൈ ഗ്ലോബൽ സ്റ്റുഡന്റ് പിച്ച് കോംപറ്റീഷനിൽ പോപ്പുലർ ചോയ്സ് അവാർഡ് നേടിയത്. Filter Coffee in Capsule എന്ന ബിസിനസ് പ്ലാനാണ് ‘കാപ്പിഫിൽ’ ടീമിനെ ഫൈനലിൽ ടോപ്പ് 8 പൊസിഷൻ നേട്ടത്തിനും അർഹരാക്കിയത്. പരമാവധി വോട്ടുകൾ നേടിയാണ് ടീം പോപ്പുലർ ചോയ്സ് അവാർഡ് സ്വന്തമാക്കിയത്. കാപ്പിഫിൽ ടീമിന് ടൈ ഗ്ലോബലിൽ നിന്നുളള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.സംരംഭകത്വം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിക്ഷേപക പിന്തുണയും ലഭ്യമാക്കും. TiE കേരള കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്തെ സർക്കാർ – സ്വകാര്യ സ്കൂളുകളിൽ TiE Young Entrepreneurs പ്രോഗ്രാമിന് പ്രോത്സാഹനം നൽകുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുളള ഗ്ലോബൽ ഇനിഷ്യേറ്റിവ് ആണിത്. ക്ലാസ് റൂം സെഷനുകൾ, മെന്ററിംഗ്, ബിസിനസ്-പ്ലാൻ കോംപറ്റീഷൻ എന്നിവയിലൂടെ സംരംഭകത്വവും നേതൃത്വ ഗുണങ്ങളും കുട്ടികളിൽ വികസിപ്പിച്ച് ഭാവിയിലെ സംരംഭകരായി വാർത്തെടുക്കുന്നതിനാണ് ടൈ കേരള ലക്ഷ്യമിടുന്നത്. ഈ വർഷം കേരളത്തിലുടനീളമുള്ള 4 സർക്കാർ സ്കൂളുകളിലും 4 സ്വകാര്യ സ്കൂളുകളിൽ നിന്നുമുളള 177 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. |