കോഫി ബ്രാൻഡ് Eight O’clock ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Tata Consumer Products
Eight O’clock അടുത്തയാഴ്ച കമ്പനി വെബ്‌സൈറ്റിൽ വിൽപനക്കെത്തുമെന്നു CEO സുനിൽ ഡിസൂസ
മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ D2C ബ്രാൻഡ് പിന്നീട് വിൽപനക്കെത്തിക്കുമെന്നും കമ്പനി
യുഎസിലെ നാലാമത്തെ വലിയ കോഫീ ബ്രാൻഡായ Eight O’clock 15 വർഷം മുൻപാണ് Tata ഏറ്റെടുത്തത്
Eight O’clock ലൂടെയായിരുന്നു ടാറ്റ കൺസ്യൂമർ യുഎസ് ജാവ വിപണിയിൽ പ്രവേശിച്ചത്
Eight O’Clock Coffee Co. Ltd ടാറ്റ കോഫി ലിമിറ്റഡിന്റെ ലിസ്റ്റ് ചെയ്യാത്ത സബ്സിഡിയറി ആണ്
D2C ബ്രാൻഡുകളിലെ പയനിയർ ആയ ടാറ്റ കൺസ്യൂമർ പാൻഡമികിൽ ഓൺലൈൻ വിൽപന സജീവമാക്കി
ഇ-കൊമേഴ്‌സിൽ നിന്നുള്ള കമ്പനിയുടെ വിൽപ്പന വിഹിതം ഇരട്ടിയായി വർദ്ധിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 130 ശതമാനത്തിലധികം വർദ്ധിച്ചുവെന്ന് CEO സുനിൽ ഡിസൂസ
tatanutrikorner.com എന്ന കമ്പനിയുടെ ഡയറക്ട് ഓർഡറിംഗ് പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുകയാണ്
ഓഫ്‌ലൈനിലും ഇ-കൊമേഴ്‌സിലും വിതരണ ശൃംഖല ശക്തമാക്കാനുളള ശ്രമത്തിലാണ് കമ്പനി