Tesla ഗുജറാത്തിൽ എത്തുമോ?1000 ഹെക്ടർ വാഗ്ദാനം ചെയ്തു

Tesla യെ സംസ്ഥാനത്ത് എത്തിക്കാൻ മോഹന വാഗ്ദാനങ്ങളുമായി ഗുജറാത്ത് സർക്കാർ
കച്ച് തീരത്തിനടുത്ത് മുന്ദ്രയിൽ ടെസ്‌ലക്ക് 1000 ഹെക്ടർ ആണ് ഗുജറാത്ത് വാഗ്ദാനം ചെയ്യുന്നത്
ഗുജറാത്ത് വേണോ ബംഗളൂരു മതിയോ എന്ന കാര്യത്തിൽ ടെസ്‌ല ഇതുവരെ തീരുമാനമെടുത്തിട്ടില്ല
മുന്ദ്രയെപ്പോലെ ഒരു പ്രദേശത്ത് പരിശീലനം ലഭിച്ച തൊഴിലാളികളുടെ ദൗർലഭ്യം ടെസ്‌ലയെ പിന്നോട്ട് വലിക്കുന്നു
എന്നാൽ ഗുജറാത്തിൽ ഭൂമി വില വളരെ  കുറവാണെന്നത് കമ്പനി പരിഗണിക്കുന്നുമുണ്ട്
നിലവിലെ റിപ്പോർട്ടനുസരിച്ച് കമ്പനി ഗുജറാത്ത്, കർണാടക സർക്കാരുകളുമായി ചർച്ച നടത്തി വരികയാണ്
Adani ports and special economic zoneലാണ് ഗുജറാത്ത് സ്ഥലം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്
ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങൾ ബാധകമല്ലാത്ത ഡ്യൂട്ടി ഫ്രീ മേഖലകളാണ് SEZ
മുന്ദ്രയെ ഒരു EV ഹബ്ബ് ആക്കി മാറ്റാൻ ഗുജറാത്ത് ഭരണകൂടം ശ്രമം തുടങ്ങിയിരിക്കുകയാണ്
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഇ-മൊബിലിറ്റി രംഗത്ത് നിക്ഷേപകരെ കൊണ്ടുവരാനും പദ്ധതിയിടുന്നു‌
EV ജനപ്രിയമാക്കാനും ഗുജറാത്തിനെ EV ഉൽപാദന കേന്ദ്രമാക്കി മാറ്റാനും സംസ്ഥാന EV നയം ലക്ഷ്യമിടുന്നു
ബൃഹത്തായ ചാർജിംഗ് ശൃംഖലക്കായി 2020 ൽ മഹാരാഷ്ട്ര സർക്കാരുമായും ടെസ്‌ല ചർച്ച നടത്തിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version