Sirisha Bandla, ബഹിരാകാശത്തേക്ക് പറക്കുന്ന ഈ ആന്ധ്രാക്കാരിയെ അറിയാം| Indian Girl In Virgin Galatic

ആന്ധ്രാപ്രദേശിൽ നിന്നുളള  Sirisha Bandla- ജൂലൈ 11 ന് ന്യൂ മെക്സിക്കോയിൽ നിന്ന്  വിർജിൻ ഗാലക്‌റ്റികിന്റെ ടെസ്റ്റ് ഫ്ലൈറ്റിൽ ബഹിരാകാശത്തിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ശത കോടീശ്വരൻ റിച്ചാർഡ് ബ്രാൻസണൊപ്പം സിരിഷയും ”VSS Unity”യിലെ ആറംഗ ടീമിന്റെ ഭാഗമാകും. വിർജിൻ ഗാലക്‌റ്റിക് Government Affairs and Research Operations വൈസ് പ്രസിഡന്റാണ് Sirisha Bandla. ക്രൂവിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെ കുറിച്ച്   “incredibly honoured” എന്നാണ് 34 കാരിയായ എയറോനോട്ടിക്കൽ എഞ്ചിനീയർ ട്വീറ്റ് ചെയ്തത്.  ഹ്യൂമൻ എക്സ്പീരിയൻസ് ഗവേഷണ വിധേയമാക്കുന്നതിനാണ് സിരിഷ ബഹിരാകാശത്തേക്ക് പറക്കുന്നത്. കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം മറ്റൊരു ഇന്ത്യക്കാരി കൂടി ഇതോടെ ബഹിരാകാശ ചരിത്രം രചിക്കും

ഗുണ്ടൂർ ജില്ലയിൽ ജനിച്ച് ടെക്സാസിലെ ഹ്യൂസ്റ്റണിൽ  വളർന്ന  സിരിഷ 2011 ൽ ഇന്ത്യാനയിലെ Purdue  യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എയറോനോട്ടിക്‌സ് ആന്റ് ആസ്ട്രോനോട്ടിക്‌സിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും Georgetown യൂണിവേഴ്‌സിറ്റിയിൽ നിന്ന് MBA യും നേടി. എയ്റോസ്പേസ് എഞ്ചിനിയറായി ഔദ്യോഗിക ജിവിതത്തിന് തുടക്കമിട്ടു. കൊമേഴ്സ്യൽ സ്പേസ് ഫ്ലൈറ്റ് ഫെഡറേഷനിൽ സ്പേസ് പോളിസി എക്സ്പേർട്ടായും ജോലി നോക്കിയിട്ടുണ്ട്. പിന്നീട് 2015ൽ അവർ വിർജിൻ ഗാലക്‌റ്റികിൽ ചേർന്നു.

രാകേഷ് ശർമ, കൽപ്പന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം ബഹിരാകാശത്തേക്ക് പറക്കുന്ന നാലാമത്തെ ഇന്ത്യൻ വംശജയാണ് സിരിഷ.

ക്രൂ അംഗങ്ങളുമായി  വിർജിൻ ഗാലക്റ്റികിന്റെ ബഹിരാകാശത്തേക്കുള്ള നാലാമത്തെ ടെസ്റ്റ് ഫ്ലൈറ്റ് ആയിരിക്കും ജൂലൈ 11 ന് പുറപ്പെടുന്നത്. കമ്പനിയുടെ മുഖ്യ ബഹിരാകാശ യാത്രിക പരിശീലകയും  ഇന്റീരിയേഴ്‌സ് പ്രോഗ്രാം മാനേജരുമായ Beth Moses ഈ സബോർബിറ്റൽ ഫ്ലൈറ്റിൽ സിരിഷക്കൊപ്പമുണ്ടാകും. ഓപ്പറേഷൻസ് എഞ്ചിനിയർ കോളിൻ ബെന്നറ്റ് ആണ് മറ്റൊരംഗം.

ബ്ലൂ ഒറിജിനിൽ ആമസോണിന്റെ ജെഫ് ബെസോസ് ജൂലൈ 20ന് ബഹിരാകാശ യാത്രക്ക് തയ്യാറെടുക്കുമ്പോഴാണ് റിച്ചാർഡ് ബ്രാൻസൻ ജൂലൈ 11ന് യാത്ര പ്രഖ്യാപിച്ചത്. ബഹിരാകാശ ടൂറിസത്തിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സും ബെസോസിന്റെ ബ്ലൂ ഒറിജിനും റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റികും തമ്മിൽ കനത്ത മത്സരമാണ് നടക്കുന്നത്. ശതകോടീശ്വരൻമാരുടെ കിടമത്സരം ഭൂമിയിൽ നിന്ന് ആകാശത്തെ സ്വന്തമാക്കാനാണ്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version