രാജ്യത്ത് ഓഗസ്റ്റിൽ മൂന്നാമത്തെ കോവിഡ് -19 തരംഗമെന്ന് SBI Research റിപ്പോർട്ട്
കോവിഡ് കേസുകൾ ഓഗസ്റ്റ് രണ്ടാം ആഴ്ചയോടെ ഉയർന്ന് സെപ്റ്റംബറിൽ മൂർദ്ധന്യത്തിലെത്തും
രണ്ടാം തരംഗത്തെ അപേക്ഷിച്ച് 1.7 മടങ്ങ് വരെ കേസുകൾ ഉയരാമെന്നും റിപ്പോർട്ട്
കഴിഞ്ഞ 7 ദിവസങ്ങളിൽ 45,000 ത്തോളം കേസുകൾ വന്നത് രണ്ടാംതരംഗം അവസാനിച്ചില്ലെന്ന സൂചനയാണ്
ജൂൺ അവസാനത്തോടെ 12 സംസ്ഥാനങ്ങളിലായി 51 ഡെൽറ്റ പ്ലസ് വേരിയന്റ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഗ്ലോബൽ ഡാറ്റയും കേസുകളിലെ പ്രവണതയും അടിസ്ഥാനപ്പെടുത്തിയാണ് SBI Research റിപ്പോർട്ട്
ഗ്രാമീണ മേഖലയിലെ മൊത്തത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പ് കുറവാണെന്നും റിപ്പോർട്ട് പറയുന്നു
ഗ്രാമീണ മേഖലയിലെ വാക്സിനേഷനിൽ മുന്നിൽ കേരളം, ഗുജറാത്ത്, കർണാടക,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളാണ്
നഗര വാക്സിനേഷനിൽ മധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്
പ്രതിദിനം 40 ലക്ഷത്തിലധികം വാക്സിനേഷൻ ഡോസുകൾ ആണ് ഇന്ത്യയിൽ നൽകുന്നത്