ആമസോൺ ഇന്ത്യ, കേരളത്തിൽ രണ്ട് വനിതാ ഡെലിവറി സ്റ്റേഷനുകൾ ആരംഭിക്കും
ആറന്മുള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക
പ്രവർത്തന ചുമതല ഡെലിവറി സർവീസ് പാർട്ണർമാർ അഥവാ DSP കൾക്കായിരിക്കും
പ്രദേശത്തെ അൻപതിലധികം സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും
ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ സ്ത്രീകൾക്ക് അവസരങ്ങൾ നൽകുകയെന്നത് ആമസോൺ ഇന്ത്യയുടെ ലക്ഷ്യമാണ്
വൈവിധ്യം, ഇക്വിറ്റി, ഇൻക്ലൂസിവിറ്റി എന്നീ വിഷയങ്ങളിലുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്
നിലവിൽ ചെന്നൈ, ഗുജറാത്തിലെ കാഡി എന്നിവിടങ്ങളിൽ കമ്പനിക്ക് വനിതാ ഡെലിവറി സ്റ്റേഷനുകൾ ഉണ്ട്
DSP പ്രോഗ്രാം ലാസ്‌റ് മൈൽ ഡെലിവറി മോഡലാണ്
ഇതിനായി ചെറുകിട, ഇടത്തരം ബിസിനസുകളെ ആമസോൺ ഇന്ത്യ പങ്കാളികളാക്കിയിട്ടുണ്ട്
ഈ പ്രോഗ്രാം നിരവധി പാർട്ടിനേഴ്സിന്റെ ആദ്യ സംരംഭവുമാണ്
ഡെലിവറി അസോസിയേറ്റുകൾക്ക് പരിശീലനം ലഭിക്കും
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഡെഡികേറ്റഡ് ഹെൽപ്പ്ലൈൻ നമ്പർ ഉണ്ടാകും
ട്രാൻസ്‌ജെൻഡർ വ്യക്തികൾ നടത്തുന്ന കേന്ദ്രങ്ങളുമുണ്ട് ആമസോണിന്