നിലനിൽപ്പിനായി വിവിധ മാർഗങ്ങൾ തേടി ടെലികോം ഓപ്പറേറ്റർ Vodafone Idea
വോഡഫോൺ ഐഡിയയ്ക്ക് കുറഞ്ഞത് 70,000 കോടി രൂപയുടെ ഇക്വിറ്റി ഫണ്ടിംഗ് ആവശ്യമാണ്
അല്ലെങ്കിൽ Average Revenue Per User 200 രൂപയായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ബ്രോക്കറേജ് Deutsche Bank
അതിജീവനത്തിന് സർക്കാരിൽ നിന്നുളള സമാശ്വാസ നടപടികളും കമ്പനി തേടുകയാണ്
ആത്യന്തികമായി Vi യുടെ നിലനിൽപ്പിന് ഒരു ട്രില്യൺ രൂപയോട് അടുത്ത് ആവശ്യമാണെന്ന് Deutsche Bank
ക്യാപിറ്റൽ ഇൻഫ്യൂഷനുശേഷം മാത്രമേ കമ്പനിക്ക് താരിഫ് ഉയർത്താൻ കഴിയുകയുള്ളൂവെന്ന് Edelweiss Research
കഴിഞ്ഞ സെപ്റ്റംബറിൽ Equity- Debt സമന്വയത്തിൽ 25,000 കോടി രൂപയുടെ ഫണ്ടിംഗ് പ്ലാൻ പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ ആറ് മാസമായി വിവിധ ആഗോള നിക്ഷേപകരുമായി ചർച്ച നടത്തിയിട്ടും ഇതുവരെ തീരുമാനമായിട്ടില്ല
ടെലികോം മേഖലയിലെ പ്രതിസന്ധി 25,000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമായെന്ന് Vi
2022 ഏപ്രിൽ വരെ Vi ക്ക് 23,400 കോടി രൂപയുടെ ധനക്ഷാമം ഉണ്ടാകുമെന്ന് Goldman Sachs കണക്കാക്കുന്നു
2021 ഡിസംബർ – 2022 ഏപ്രിൽ വരെ 22,500 കോടി രൂപ Debt, AGR, സ്പെക്ട്രം കുടിശ്ശികയായി നൽകേണ്ടതിനാലാണിത്
യുകെയുടെ Vodafone Plc , ആദിത്യ ബിർള ഗ്രൂപ്പ് ഇവയുടെ ജോയിന്റ് ടെലികോം വെൻച്വറാണ് Vi