ലോകത്തിലെ ഏറ്റവും വലുതും സ്വാധീനശേഷിയുമുള്ള കമ്പനികളിലൊന്നാണ് ആമസോൺ
ജൂലൈ 2 ന് കമ്പനിയുടെ ഓഹരികൾ 3,510.98 ഡോളറിലാണ് ക്ലോസ് ചെയ്തത്
കമ്പനിയുടെ മൂല്യം 1.77 ട്രില്യൺ ഡോളറാണ്
1997ൽ കമ്പനിയുടെ ഐപിഒ ഓഹരികൾ വാങ്ങിയവർക്ക് ഇപ്പോൾ നല്ലൊരു തുക പ്രതീക്ഷിക്കാം
അന്ന് 1,000 ഡോളർ മുടക്കിയവരുടെ നിക്ഷേപം ഇപ്പോൾ 2 മില്യൺ ഡോളറിലധികമായിട്ടുണ്ടാകും
55 ഓഹരികൾ വാങ്ങാൻ അന്ന് 18 ഡോളർ നിരക്കിൽ 1,000 ഡോളർ മതിയായിരുന്നു
വിലവർദ്ധനവിന്റെ മറ്റൊരുകാരണം മൂന്ന് സ്റ്റോക്ക് splits ആണ്
1997 ൽ വാങ്ങിയ ഒരു ഓഹരി 1999 അവസാനത്തോടെ പന്ത്രണ്ട് ഷെയറുകളായാണ് മാറിയത്
24 വർഷമായി ആമസോൺ ഓഹരികൾ മികച്ച നിക്ഷേപം എന്ന പേര് നിലനിർത്തുന്നുണ്ട്
ബിസിനസ് ഡൈവേഴ്സിഫൈ ചെയ്ത ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളാണ് കമ്പനിയുടെ തലവര മാറ്റിമറിച്ചത്