ആദ്യ DC Fast Electric Vehicle സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സ്ഥാപിച്ച് Tata Power
ഗുജറാത്തിലെ കെവാഡിയയിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്നത്
GBTസ്റ്റാൻഡേർഡിലേക്ക് ജൂലൈ അവസാനത്തോടെ ചാർജിംഗ് പോയിന്റ് എത്തും
എല്ലാത്തരം EV കാറുകൾക്കും ചാർജ്ജ് ചെയ്യുന്നതിന് 24×7 സേവനം ലഭ്യമാകും
2021 അവസാനത്തോടെ രാജ്യത്തെ 700 ചാർജിംഗ് സ്റ്റേഷനുകളിലേക്ക് Tata Power നെറ്റ്‌വർക്ക് വികസിപ്പിക്കും
ഹൈവേകളിലും പ്രധാന ലാൻഡ്‌മാർക്കുകളിലും EV ചാർജിംഗ് പോയിന്റ് സ്ഥാപിക്കാനാണ് പദ്ധതി
ഗുജറാത്തിലെ EV ഉപയോക്താക്കൾക്ക് മൊത്തം 21 ചാർജിംഗ് സ്റ്റേഷനുകൾ ടാറ്റാ പവർ നൽകി
രാജ്യത്തെ102 നഗരങ്ങളിൽ 4,000 ത്തിലധികം ഹോം ചാർജർ, 500 ലധികം പബ്ലിക് ചാർജർ ശൃംഖല ടാറ്റ പവറിനുണ്ട്
ക്യാപ്റ്റീവ് ചാർജിംഗ്,വർക്ക് പ്ലേസ് ചാർജിംഗ്, 50kWh വരെയുളള ഫാസ്റ്റ് DC ചാർജറുകൾ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്
80 ലധികം നഗരങ്ങളിൽ ഇ-ബസുകൾക്കായി 240 കിലോവാട്ട് വരെ ശേഷിയുള്ള ചാർജറുകളും സ്ഥാപിച്ചിട്ടുണ്ട്