Zomatoയിൽ നിക്ഷേപിക്കാനൊരുങ്ങി LIC. IPOയിൽ നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കാൻ LIC നിക്ഷേപ സമിതി ഉടൻ യോഗം ചേരുമെന്ന് റിപ്പോർട്ട്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിൽ സർക്കാർ ഉടമസ്ഥതയിലുള്ള LICയുടെ നിക്ഷേപം അപൂർവതയാണ്. സാധാരണയായി ദ്വിതീയ വിപണികളിൽ നിക്ഷേപം നടത്തുന്ന LICയുടെ പുതിയ നീക്കം അപ്രതീക്ഷിതവുമാണ്. ജൂലൈ 14ന് തുടങ്ങുന്ന IPOയിലൂടെ 9,375 കോടി സമാഹരിക്കാനാണ് സൊമാറ്റോ ശ്രമിക്കുന്നത്. സൊമാറ്റോ ഷെയറുകളുടെ വില ഓരോ ഷെയറിനും 72നും 76നും ഇടയിലാണ്. ഇന്ത്യയിലെ മുൻനിര ഭക്ഷ്യ സേവന പ്ലാറ്റ്ഫോമുകളിലൊന്നാണ് സൊമാറ്റോ. സോമാറ്റോയുടെ മൂല്യം ജനുവരിയിൽ ഏകദേശം 5.4 ബില്യൺ ഡോളറിൽ നിന്ന് ജൂണിൽ 8 ബില്യൺ ഡോളറായി. FY 21 ൽ ഫുഡ് സർവീസ് പ്ലാറ്റ്ഫോമിലെ ശരാശരി പ്രതിമാസ ആക്ടീവ് യൂസേഴ്സ് 32.1 ദശലക്ഷം ആയി. ഇന്ത്യയിലെ 525 നഗരങ്ങളിൽ സാന്നിധ്യവും ഏകദേശം 390,000 സജീവ റെസ്റ്റോറന്റ് ലിസ്റ്റിംഗുകളുമുണ്ട്. 2023 സാമ്പത്തിക വർഷത്തോടെ 1.4 ബില്യൺ ഡോളറിന്റെ പ്രവർത്തന വരുമാനം കമ്പനി പ്രതീക്ഷിക്കുന്നു. വരുന്ന നാലോ അഞ്ചോ വർഷങ്ങളിൽ പ്രതിമാസ ഓർഡർ നിരക്ക് 30% വർദ്ധിക്കുമെന്ന് Edelweiss ഡാറ്റ പറയുന്നു.
LIC യുടേത് അപ്രതീക്ഷിത നീക്കം, ആമസോണിൽ നിക്ഷേപിക്കാനൊരുങ്ങുന്നു
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിൽ സർക്കാർ ഉടമസ്ഥതയിലുള്ള LICയുടെ നിക്ഷേപം അപൂർവതയാണ്
Related Posts
Add A Comment