ജസ്റ്റ് ഡയലിൽ കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കി Reliance Retail
3,497 കോടി രൂപയ്ക്കാണ് പ്രാദേശിക സേർച്ച് എഞ്ചിൻ പ്ലാറ്റ്ഫോമിൽ റിലയൻസ് ആധിപത്യമുറപ്പിച്ചത്.
ഒരു ഷെയറിന് 1,022.25 രൂപയ്ക്ക് പ്രിഫറൻഷ്യൽ അലോട്ട്മെന്റ് വഴി 25.33 ശതമാനം ഓഹരികൾ നേടും.
Justdial ഫൗണ്ടർ വി എസ് എസ് മണിയിൽ നിന്ന് 15.62 ശതമാനം ഷെയറുകൾ സ്വന്തമാക്കും.
സെബി നിയമപ്രകാരം 26% ഓപ്പൺ ഓഫർ റിലയൻസിന് ഇതിലൂടെ ലഭിക്കും.
V S S Mani കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവായും തുടരും.
ജസ്റ്റ് ഡയലിന്റെ നിലവിലെ 30.4 ദശലക്ഷം വരുന്ന മർച്ചന്റ് ഡാറ്റാ ബേസ് ഡീലിലൂടെ റിലയൻസിന് ലഭിക്കും.
റീട്ടെയിൽ ബിസിനസിൽ പ്രാദേശീക വ്യാപാരികളുടെ ഡാറ്റാ ബേസ് ഉപയോഗപ്പെടുത്താനാണ് റിലയൻസ് പദ്ധതി.
പ്രാദേശിക സെർച്ച് എഞ്ചിൻ വിഭാഗത്തിലെ മാർക്കറ്റ് ലീഡറാണ് 25 വർഷം പഴക്കമുള്ള ജസ്റ്റ്ഡയൽ.
മൊബൈൽ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിൽ കമ്പനി പ്രവർത്തിക്കുന്നു.
129.1 ദശലക്ഷം ശരാശരി ത്രൈമാസ സന്ദർശകരുള്ള പ്ലാറ്റ്ഫോമിലെ ഹോട്ട്‌ലൈൻ നമ്പറാണ് 8888888888.
ഏപ്രിൽ മുതൽ ജസ്റ്റ് ഡയൽ വാങ്ങാൻ ചർച്ചകൾ നടക്കുന്നു,ടാറ്റാ ഡിജിറ്റലും Justdial ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു.