Lenskart 220 മില്യൺ ഡോളർ സമാഹരിച്ചു | Lenskart Has About 750 Retail Outlets In The Country.

220 മില്യൺ ഡോളർ സമാഹരണവുമായി Lenskart.
കണ്ണടകൾക്കായുള്ള ഓൺലൈൻ റീട്ടെയിലറായ Lenskart 220 മില്യൺ ഡോളർ സമാഹരിച്ചു.
Temasek Holdings, Falcon Edge Capital എന്നിവയാണ് നിക്ഷേപറൗണ്ടിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം 8 ദശലക്ഷം ജോഡി കണ്ണടകൾ ലെൻസ്കാർട്ട് വിറ്റിരുന്നു.
2022 മാർച്ച് അവസാനിക്കുമ്പോൾ 30% വളർച്ച കൈവരിക്കാനും ലക്ഷ്യമിടുന്നു.
ഓൺലൈൻ, റീട്ടെയ്ൽ വഴി കോൺടാക്റ്റ് ലെൻസുകൾ, സൺഗ്ലാസുകൾ എന്നിവ Lenskart വിൽക്കുന്നു.
2010 ൽ Peyush Bansa സ്ഥാപിച്ച ലെൻസ്കാർട്ടിന് രാജ്യത്ത് 750 ഓളം റീട്ടെയിൽ ഔട്ട്ലെറ്റുകളാണുളളത്.
KKR & Co. യിൽ നിന്നും ഈ വർഷം ആദ്യം 95 മില്യൺ ഡോളറും സമാഹരിച്ചിരുന്നു.
ഓൺ‌ലൈൻ വിൽ‌പനയിലും കൂടുതൽ സ്റ്റോറുകളിലും വിപുലീകരണമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും വിപണനം വ്യാപിപ്പിക്കും.
സംയോജിത വിപണിയിൽ നിന്ന് 2025 ഓടെ 15 ബില്യൺ ഡോളറിലധികം സ്റ്റാർട്ടപ്പ് പ്രതീക്ഷിക്കുന്നു.
രാജസ്ഥാനിലെ പുതിയ നിർമാണ പ്ലാന്റിൽ ‌പ്രതിദിനം 1,50,000 കണ്ണടകൾ നിർമിക്കാനാകും.
ഡിജിറ്റൽ ഓഫറുകളിൽ വെർച്വൽ 3D ടൂൾ, ഫ്രെയിം നിർണയത്തിന് AI ഫെയ്‌സ് മാപ്പിംഗ് എന്നിവ ഉൾപ്പെടുന്നു.
ജാപ്പനീസ് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പാണ് ലെൻസ്കാർട്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version