ആപ്പിളിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവായി Xiaomi

ആപ്പിളിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവായി Xiaomi.
ചൈനീസ് കമ്പനിയായ Huawei യുടെ തകർ‌ച്ചയാണ് Xiaomi ക്കു കുതിപ്പേകിയത്.
Canalys റിപ്പോർട്ട് പ്രകാരം 2021 ന്റെ രണ്ടാം പാദത്തിൽ വിൽപ്പനയിൽ ലോകത്തിൽ രണ്ടാമതെത്തി Xiaomi.
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് 19 ശതമാനം വിപണി വിഹിതവുമായി ഒന്നാമതുണ്ട്.
17 ശതമാനം വിപണി വിഹിതവുമായി സാംസങ്ങിന് ഭീഷണിയാകുന്ന മുന്നേറ്റമാണ് Xiaomi നടത്തുന്നത്.
14 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചൈനീസ് ബ്രാൻഡുകളായ Oppo, Vivo, എന്നിവയ്ക്ക് 10 ശതമാനം വളർച്ചയുണ്ട്.
ലാറ്റിനമേരിക്കയിൽ Xiaomi യുടെ കയറ്റുമതി 300 ശതമാനത്തിലധികം വർദ്ധിച്ചു.
ആഫ്രിക്കയിൽ 150 ശതമാനവും പടിഞ്ഞാറൻ യൂറോപ്പിൽ 50 ശതമാനവുമാണ് വർദ്ധനവ്.
Mi 11 Ultra പോലുള്ള ലൈൻ ഫോണുകളുടെ വിൽപ്പന വർധിപ്പിക്കാൻ Xiaomi ലക്ഷ്യമിടുന്നു.
Note 10, Mi സീരിസുകളിലൂടെ മിഡ് പ്രീമിയം കാറ്റഗറിയിൽ Xiaomi വിജയം നേടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version