104  മികച്ച സ്റ്റാർട്ടപ്പുകൾ ഈ പ്ലാറ്റ്ഫോമിലുണ്ട്, നിങ്ങളുണ്ടോ?

Startup India Showcase പ്ലാറ്റ്ഫോമിൽ 104 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തതായി വാണിജ്യ മന്ത്രാലയം.
വിവിധ മേഖലകളിൽ നിന്നുള്ള 104 സ്റ്റാർട്ടപ്പുകൾ ഷോകേസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു.
ഫുഡ്-ടെക്, ഗ്രീൻ എനർജി, ഡിഫൻസ്, എഡ്-ടെക്, ഹെൽത്ത്-ടെക് മേഖലകളിൽ നിന്നുള്ളവയാണിത്.
വളർന്നുവരുന്ന ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകൾക്കുളള പ്ലാറ്റ്ഫോമാണ് Startup India Showcase.
വിവിധ പ്രോഗ്രാമുകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളുടെ വെർച്വൽ പ്രൊഫൈലുകളാണ് പ്രദർശിപ്പിക്കുക.
ഓരോ സ്റ്റാർട്ടപ്പിന്റെയും പ്രോഡക്ട്,ഇന്നവേഷൻ,USP എന്നിവയെക്കുറിച്ച് പ്രൊഫൈലിലൂടെ മനസിലാക്കാം.
സ്റ്റാർട്ടപ്പുകളെ കുറിച്ചുളള വിശദമായ വീഡിയോകളും PDF ലിങ്കുകളും പ്രൊഫൈൽ പേജിൽ ലഭ്യമാകും.
സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ള DPIIT അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് ഷോകേസ് പ്ലാറ്റ്‌ഫോമിലേക്ക് അപേക്ഷിക്കാം.
രാജ്യത്തെ ഏറ്റവും പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകളെ കണ്ടെത്താനുളള അവസരമാണ് പ്ലാറ്റ്ഫോം നൽകുന്നത്.
ഫിൻ‌ടെക്, എന്റർ‌പ്രൈസ് ടെക്, സോഷ്യൽ ഇംപാക്റ്റ്, ഹെൽ‌ത്ത്ടെക്, എഡ്‌ടെക് തുടങ്ങി വിവിധ മേഖലകളാണുളളത്.
ഗുരുതര പ്രശ്നങ്ങളിൽ പരിഹാരവും പുതുമയുളള ഇന്നവേഷനുമാണ് ഈ സ്റ്റാർട്ടപ്പുകളുടെ മുഖമുദ്ര.
DPIIT ക്കു കീഴിലുളള കമ്മിറ്റിയാണ് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version