e-tron ബാഡ്ജിങ്ങിലെത്തുന്ന Audio- EV ക്ക് വില ഒരു കോടി

ജർമ്മൻ ആഡംബര വാഹനനിർമ്മാതാക്കളായ ഔഡി ആദ്യ സെറ്റ് ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഇ-ട്രോൺ ബാഡ്ജിങ് ഉള്ള വാഹനങ്ങളാണ് എത്തുന്നത്.
ഒരു കോടി രൂപയിലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
Mercedes Benz ന്റെ EQC ആണ് എതിരാളികൾ
ടെസ്‌ലയുടെ വരവിനു മുൻപ് മികച്ച വാഹനശ്രേണി ഒരുക്കാനും ഔഡി പദ്ധതിയിടുന്നു.  
പ്രാദേശികമായി ഇലക്ട്രിക് അസ്സെംബ്ളിയും ഔഡിയുടെ പരിഗണനയിലുണ്ട്.  
പേരന്റ് കമ്പനി ഫോക്‌സ്‌വാഗനും പ്രമുഖ ബ്രാൻഡായ സ്‌കോഡയുമായി ചേർന്നായിരിക്കും ഇത് നടപ്പാക്കുക.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഔഡി ഇന്ത്യയിൽ വെല്ലുവിളികൾ നേരിടുകയാണ്.  
കഴിഞ്ഞ വർഷം ഡീസൽ മോഡലുകൾ നിർത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.
e-tron 50, e-tron 55, e-tron Sportback 55 എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് SUV കളാണ് കമ്പനി അവതരിപ്പിച്ചത്
ഇവയുടെ വില 99.9 ലക്ഷം മുതൽ 1.18 കോടി രൂപ വരെയാണ്.
75 നഗരങ്ങളിലായി നൂറോളം ചാർജിംഗ് പോയിന്റുകൾ കമ്പനി സ്ഥാപിക്കും.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version