Ather Energy യുടെ രാജ്യത്തെ 13-മത് എക്സ്പീരിയൻസ് സെന്റർ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു.
Crux Mobility യുമായി സഹകരിച്ചാണ് കോഴിക്കോട് ഷോറൂം ആരംഭിച്ചിരിക്കുന്നത്.
കൊച്ചിക്ക് ശേഷം ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവിന്റെ കേരളത്തിലെ ഷോറൂമാണിത്.
Ather Grid ചാർജിംഗ് പോയിന്റ് വെളളിപറമ്പ്, മാവൂർ റോഡ്, പി.ടി ഉഷ റോഡ്, വെസ്റ്റ് നടക്കാവ് എന്നിവിടങ്ങളിലാണ്.
കോഴിക്കോട് 8 മുതൽ 10 വരെ ചാർജിംഗ് പോയിന്റുകൾ കൂടി സ്ഥാപിക്കാനും പദ്ധതിയിടുന്നു.
ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ മൂന്നോ നാലോ ഔട്ട്‌ലെറ്റുകൾ കൂടി തുറക്കും.
Ather 450X Plus, Ather 450X Pro എന്നീ രണ്ട് മോഡലുകളാണ് ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Eco, Ride, Sport, Warp മോഡുകൾ ഈ മോഡലുകൾ നൽകുന്നു.
Ather Dot എന്ന ഹോം ചാർജ്ജിംഗ് പോയിന്റ്,4G, ബ്ലൂടൂത്ത് കണക്ടിവിറ്റി,7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നീ ഫീച്ചറുകളുണ്ട്.
Ather 450X Pro യുടെ വില 1,47,087 രൂപയും Ather 450X Plus വില 1,27,916 രൂപയുമാണ്.
24X7 റോഡ് സൈഡ് അസിസ്റ്റൻസ്, ഡോർസ്റ്റെപ്പ് പിക്കപ്പ്, റിമോട്ട് ഡയഗ്നോസ്റ്റിക് സംവിധാനവും കമ്പനി നൽകുന്നു.
ഈ വർഷം ആദ്യം രാജ്യത്ത് 16 നഗരങ്ങളിലായി Ather Energy സാന്നിധ്യം വിപുലീകരിച്ചു.
മുംബൈ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ന്യൂഡൽഹി, ട്രിച്ചി, വിശാഖ്, ജയ്പൂർ എന്നിവിടങ്ങളാണിത്.
Ather എക്സ്പീരിയൻസ് സെന്റർ കോഴിക്കോട്
Ather Grid ചാർജിംഗ് പോയിന്റ് വെളളിപറമ്പ്, മാവൂർ റോഡ്, പി.ടി ഉഷ റോഡ്, വെസ്റ്റ് നടക്കാവ് എന്നിവിടങ്ങളിലാണ്.