ഇത് ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ, ചൈനയുടേതാണേ

ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന.
Maglev ട്രെയിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 600 കിലോമീറ്ററാണ്.
ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്ക് 1000 കിലോമീറ്റർ ദൂരം 2.5 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാനാകും.
നിലവിൽ ട്രെയിനിൽ  5.5 മണിക്കൂറും വിമാനത്തിൽ 3 മണിക്കൂറും യാത്ര ഈ റൂട്ടിൽ ആവശ്യമാണ്.
Maglev ട്രെയിനുകൾ ചക്രങ്ങളോ പരമ്പരാഗത ട്രാക്കോ ഉപയോഗിക്കുന്നില്ല.
ഇലക്ട്രോമാഗ്നെറ്റുകൾ ഉപയോഗിച്ച് വൈദ്യുത കാന്തിക ബലത്തിലാണ് ട്രെയിൻ ചലിക്കുന്നത്.
ഈ പ്രത്യേകത മൂലം ട്രെയിനും ട്രാക്കും  തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിലാണ് ചലനം.
രണ്ട് മുതൽ 10 വരെ കംപാർട്മെൻറുകൾ Maglev ട്രെയിനിൽ സാധ്യമാകും.
ഒരു കംപാർട്മെൻറിൽ 100 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനാകും.
വൈ-ഫൈ, വയർലെസ് ചാർജിംഗ് എന്നിവയും ട്രെയിനിൽ ഉണ്ട്.
ഷാൻ‌ഡോംഗ് പ്രവിശ്യയിലെ തീരദേശ നഗരമായ Qingdao യിൽ ആണ് ട്രെയിൻ നിർമിച്ചത്.
ഷാങ്ഹായ് എയർപോർട്ടിനും നഗരത്തിനുമിടയിൽ ചെറിയ Maglev ട്രെയിനും ചൈന ഓടിക്കുന്നുണ്ട്.
ഫ്രാൻസ്, ജപ്പാൻ, സ്പെയിൻ, ദക്ഷിണ കൊറിയ,തുടങ്ങിയിടങ്ങളിലാണ് നിലവിൽ ഈ ഗതാഗത സംവിധാനമുളളത്.

Share.

Comments are closed.

Exit mobile version