സിഗരറ്റ് കമ്പനി Marlboros എന്തുകൊണ്ട് സിഗരറ്റ് നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നു

സിഗരറ്റ് നിരോധിക്കണമെന്ന് Marlboros സിഗററ്റിന്റെ നിർമാതാക്കളായ Philip Morris International.
10 വർഷത്തിനുളളിൽ യുകെയിൽ Marlboros വിൽക്കുന്നത് കമ്പനി അവസാനിപ്പിക്കുമെന്ന് CEO Jacek Olczak.
ഗ്യാസ് കാറുകൾക്ക് സമാനമായി സിഗരറ്റും യുകെയിൽ നിരോധിക്കണമെന്ന്  Jacek Olczak.
ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളുടെ വിൽപന 2030 മുതൽ യുകെയിൽ നിരോധിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
സമാനമായി 10 വർഷത്തിനുളളിൽ സിഗററ്റ് വിൽപനയും നിരോധിക്കണമെന്ന് Jacek Olczak ആവശ്യപ്പെടുന്നു.
പുകവലിരഹിതമാവുക, സിഗരറ്റ് ഉപയോഗം അവസാനിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് Philip Morris CEO.
സിഗരറ്റില്ലാതെ ലോകത്തെ കാണാൻ കഴിയുമെന്നും എത്രയും വേഗം സംഭവിക്കുന്നത് എല്ലാവർക്കും നല്ലതെന്നും Jacek Olczak.
ശരിയായ നിയന്ത്രണവും പ്രചാരവും ഉപയോഗിച്ച് ചില രാജ്യങ്ങളിൽ 10 വർഷത്തിനുളളിൽ ഈ മാറ്റം സംഭവിക്കാമെന്നും Olczak.
ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി Vectura വിലക്കെടുക്കാൻ Philip Morris International ശ്രമം തുടങ്ങിയിരുന്നു.
ആസ്തമ ഇൻഹേലർ വിൽക്കുന്ന കമ്പനി, സ്വന്തമാക്കാനുളള ശ്രമം ആന്റി-സ്മോക്കിംഗ് ഗ്രൂപ്പുകളുടെ വിമർശനത്തിനിടയാക്കി.
സിഗരറ്റ് വിറ്റുകൊണ്ട് പുകയില കമ്പനികൾ പുകവലി വിരുദ്ധരാണെന്ന് സ്വയം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ആക്ഷേപം.
2025 ഓടെ മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിലധികം Smoke-Free ഉല്പന്നങ്ങളിൽ നിന്നെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
യുഎസിൽ  Marlboros നിർമിക്കുന്ന Philip Morris USAയിൽ നിന്നും 2008ലാണ് Philip Morris International വേർപിരിഞ്ഞത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version