നഷ്ടത്തിലായ KSRTCയെ കരകയറ്റാൻ  Lube Shop on Wheels

നഷ്ടത്തിലായ KSRTCയെ കരകയറ്റാൻ  Lube Shop on Wheels.
KSRTC ബദൽ വരുമാന സ്രോതസ്സ് എന്ന നിലയിൽ  Lube Shop on Wheels പ്രവർത്തനമാരംഭിച്ചു.
ഓടിക്കാനാവാത്ത ബസ് റീ-മോഡൽ ചെയ്താണ് ല്യൂബ് ഷോപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
സർവീസ് ചാർജ് ഈടാക്കാതെ ലൂബ്രിക്കന്റുകൾ ല്യൂബ് ഷോപ്പിലൂടെ വിൽക്കും.
ഇരുചക്രവാഹനങ്ങളിൽ ഓയിൽ ചെയിഞ്ചിനുളള സൗകര്യവും ല്യൂബ് ഷോപ്പിലുണ്ട്.
എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റാൻഡിലാണ്  KSRTC യുടെ ഈ നൂതന സംരംഭം.
HPCL മായി ചേർന്നാണ് KSRTC ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ലൂബ്രിക്കന്റുകൾ 15% കിഴിവിൽ വിൽക്കുന്ന ഈ യൂണിറ്റുകൾ KSRTC സ്റ്റാഫ് നിയന്ത്രിക്കും.
3.50 ലിറ്ററിൽ കൂടുതൽ വാങ്ങുന്നവർക്ക് ‌സൗജന്യമായി കുടയും നൽകും.
തുടക്കത്തിൽ ഒരു ബസിന് പ്രതിമാസം 800 ലിറ്റർ ലൂബ്രിക്കന്റുകൾ ആണ്  KSRTC ലക്ഷ്യമിടുന്നത്.
 പ്രവർത്തന ലാഭം ഒരു ബസിന് 25,000 രൂപ എന്ന നിരക്കിൽ പ്രതീക്ഷിക്കുന്നു.
മൂന്നാറിലെ ബസ് ലോഡ്ജ്, കുടുംബശ്രീയുമായി സഹകരിച്ചുളള Pink Cafe എന്നിവ ശ്രദ്ധേയമായിരുന്നു.
നവീകരിച്ച ബസുകളിൽ‌ സജ്ജീകരിച്ച മിൽമ പാർലറുകളും KSRTC നടപ്പിലാക്കിയിരുന്നു.
ജലഗതാഗതത്തിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version