കാനഡയുടെ Telesat നൊപ്പം സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വിപണി പ്രവേശത്തിന് Tata group.
രണ്ടു സ്ഥാപനങ്ങളും വാണിജ്യ ഓഫറുകൾ അന്തിമമാക്കുന്ന പ്രക്രിയയിലാണെന്നാണ് റിപ്പോർട്ട്.
കനേഡിയൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളാണ് Telesat.
Telesat നൊപ്പം സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് മാർക്കറ്റിലിടം പിടിക്കാൻ ടാറ്റാഗ്രൂപ്പ് തന്ത്രങ്ങളൊരുക്കുകയാണ്.
ടാറ്റാ ഗ്രൂപ്പ് സ്ഥാപനമായ Nelco സെപ്റ്റംബറിൽ ടെലിസാറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സർക്കാർ നയം പ്രഖ്യാപിച്ചാൽ ഇന്ത്യയിൽ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയിലാണ് പ്രവർത്തനം.
സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വിപണി ഇന്ത്യയിൽ വൻ മത്സരത്തിന് വേദിയാകുകയാണ്.
ഇലോൺ മസ്‌ക്കിന്റെ Starlink, ജെഫ് ബെസോസിന്റെ Project Kuiper എന്നിവ മത്സരരംഗത്തുണ്ട്.
സുനിൽ ഭാരതി മിത്തൽ പിന്തുണയ്ക്കുന്ന One Web ആണ് ഈ വിഭാഗത്തിലെ മറ്റൊരു കമ്പനി.
ഭൂമിയിൽ നിന്ന് 500-2,000 കിലോമീറ്റർ ദൂരത്തിലുളള ലിയോ-സാറ്റലൈറ്റ് വേഗമേറിയ ആശയവിനിമയ സാധ്യതയാണ്.
Geosynchronous Earth Orbit സാറ്റലൈറ്റുകളെക്കാൾ ഉയർന്ന ബാൻഡ്‌വിഡ്ത്ത് നൽകാനുമാകും.
Tataയുടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വരുന്നു
സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വിപണി ഇന്ത്യയിൽ വൻ മത്സരത്തിന് വേദിയാകുകയാണ്