ഇന്ത്യൻ നാവികസേന മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ (Make in India) ഭാഗമായി ഏകദേശം ₹80000 കോടി ചിലവിൽ നാല് തദ്ദേശീയ ആംഫിബിയസ് യുദ്ധക്കപ്പലുകൾ (Amphibious Warships) നിർമിക്കാൻ ഒരുങ്ങുകയാണ്. “ഫ്ലോട്ടിംഗ് ബേസുകൾ” (floating bases) എന്ന് വിളിക്കുന്ന ഇവ ഡ്രോൺ, മിസൈൽ എന്നിവ വിന്യസിക്കാനും സഞ്ചരിക്കുന്ന കമാൻഡ് സെന്ററുകളായും പ്രവർത്തിക്കും. ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം നേരിടുന്നതിന് അഡ്വാൻസ്ഡ് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്കുകൾ (LPDs) നിർണായക ശക്തിയാകും.

ഈ ഭീമൻ പദ്ധതി രാജ്യത്തെ പ്രതിരോധ വ്യവസായത്തിന് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി ഡ്രോൺ ഏകീകരണം പോലുള്ള മുൻനിര സാങ്കേതികവിദ്യകളിൽ ഗവേഷണ-വികസനത്തിന് പ്രോത്സാഹനം നൽകും.ഇതിലൂടെ പദ്ധതി ഇന്ത്യയെ ആഗോള നാവിക ശക്തിയായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.

The Indian Navy plans 4 indigenous amphibious warships (LPDs) for ₹80,000 Cr under Make in India, capable of deploying drones and missiles.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version