Koo ജനപ്രിയ പ്ലാറ്റ്ഫോമാക്കാൻ കേന്ദ്ര സർക്കാർ

ട്വിറ്ററുമായി തർക്കം തുടരവേ Koo ജനപ്രിയ പ്ലാറ്റ്ഫോമാക്കാൻ കേന്ദ്ര സർക്കാർ
പുതിയ IT മന്ത്രി അശ്വിനി വൈഷ്ണവും Koo വിൽ അക്കൗണ്ട് തുറന്നു
സോഷ്യൽ മീഡിയ കമ്പനികൾ പുതിയ നിയമങ്ങൾ പാലിക്കുന്നതിനെ കുറിച്ച് മന്ത്രി അവലോകനം നൽകി
എന്നാൽ വിവരങ്ങൾ 2,58,000 വരുന്ന ട്വിറ്റർ ഫോളോവേഴ്‌സിന് പോസ്റ്റു ചെയ്തിട്ടില്ല
ട്വിറ്റർ ഉപയോഗിച്ചിരുന്ന പല കേന്ദ്രസർക്കാർ വകുപ്പുകളും Koo ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്
ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ യുഎസ് കമ്പനിക്കുമേൽ നിരീക്ഷണം തുടരുകയുമാണ്
കർഷക പ്രതിഷേധത്തിൽ വ്യാജ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കാനുളള ഉത്തരവ് ട്വിറ്റർ പൂർണമായും പാലിച്ചില്ല
ട്വിറ്ററിന് പകരമായി ഒരു ബദൽ സൃഷ്ടിക്കുകയാണ് ആശയമെന്ന് സർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നു
ട്വിറ്ററിൽ നിന്ന് വ്യത്യസ്തമായി എട്ട് ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം Koo നൽകുന്നുണ്ട്
16 മാസം പഴക്കമുള്ള പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ എണ്ണം 7 ദശലക്ഷമായി ഉയർന്നു
ഇന്ത്യയിൽ ഏകദേശം 17.5 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിനുളളത്
സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി ഇപ്പോഴും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ട്വിറ്റർ പറയുന്നു
കൂവിന്റെ പ്രാദേശിക ഭാഷാ വ്യാപനം ദീർഘകാല വളർച്ചക്ക് ഗുണമാകുമെന്ന് ടെക് വിദഗ്ധരും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version