ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുമായി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് തുടക്കമിട്ട് കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് ഔപചാരിക തുടക്കം കുറിച്ചു
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം വാർഷികത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്
290-ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് ക്രെഡിറ്റ് ബാങ്ക് ഗുണം ചെയ്യും
വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച്ച് മികച്ച കോഴ്സുകളോ ഒന്നിലധികം കോഴ്സുകളോ തിരഞ്ഞെടുക്കാം
പഠനകാലയളവ് നിർണയിക്കാനുളള അവകാശവും അക്കാദമിക് ക്രെഡിറ്റ് ബാങ്ക് നൽകുന്നു
കോഴ്സിൽ എപ്പോൾ വേണമെങ്കിലും ചേരുന്നതിനും താല്പര്യമില്ലാതായാൽ മറ്റൊന്നിലേക്ക് മാറാനും അവസരമുണ്ടാകും
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ട് വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികളും പ്രധാനമന്ത്രി അവതരിപ്പിച്ചു
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായുളള Vidya Pravesh, അധ്യാപകർക്കായുളള NISHTHA 2.0 എന്നിവയ്ക്കു തുടക്കമായി
സ്കൂൾ വിദ്യാഭ്യാസത്തിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഒരു പഠനവിഷയമായി ഉൾക്കൊളളിച്ചു
എട്ട് സംസ്ഥാനങ്ങളിലെ 14 എഞ്ചിനിയറിംഗ് കോളജുകളിൽ 5 പ്രാദേശിക ഭാഷകളിലാകും ഇനി പഠനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓൺലൈൻ പഠനത്തിനായി വെബ്സൈറ്റും പ്രധാനമന്ത്രി ലോഞ്ച് ചെയ്തു