ഇന്ത്യൻ ഹോട്ടൽ ചെയിൻ സർവീസ് OYOയിൽ നിക്ഷേപത്തിനൊരുങ്ങി Microsoft.
നിക്ഷേപത്തിൽ OYO ഒമ്പത് ബില്യൺ ഡോളർ മൂല്യനിർണയം നേടുമെന്ന് റിപ്പോർട്ട്.
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഒയോയുമായി ചർച്ചകൾ നടത്തി വരുന്നു.
ഒയോയുടെ IPO ക്കു മുന്നോടിയായി വരും ആഴ്ചകളിൽ കരാർ പ്രഖ്യാപിച്ചേക്കും.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾ OYO ഉപയോഗിക്കുന്നത് കരാറിലുൾപ്പെട്ടേക്കാം.
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന് 46% ഓഹരിയുള്ള സ്റ്റാർട്ടപ്പാണ് OYO.
കോവിഡ് കാലത്ത് മാസങ്ങളോളം അടച്ചിട്ട ഹോട്ടൽ ശൃംഖലയിൽ പിരിച്ചുവിടലും കൂടുതലായിരുന്നു.
കൃത്യമായ സമയം പറയാതെയായിരുന്നു പബ്ലിക് ഓഫറിംഗ് OYO പ്രഖ്യാപിച്ചിരുന്നത്.
ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരിൽ നിന്നും 4,920 കോടി രൂപ ടേംലോൺ ഫണ്ടിംഗ് OYO നേടിയിരുന്നു.
2013ലാണ് റിതേഷ് അഗർവാൾ ബജറ്റ് ഹോട്ടൽ ശൃംഖലയായ OYO സ്ഥാപിച്ചത്.
Related Posts
Add A Comment