ചന്ദ്രയാൻ -3 വിക്ഷേപണം 2022ൽ ഉണ്ടായേക്കും

2022-ന്റെ മൂന്നാം ക്വാർട്ടറിൽ Chandrayaan-3 വിക്ഷേപണത്തിന് സാധ്യതയെന്ന് കേന്ദ്രം.
കേന്ദ്ര സഹമന്ത്രി ഡോ:ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ ഇതറിയിച്ചത്.
ചന്ദ്രയാൻ -3 വിക്ഷേപണത്തിന് മുന്നോടിയായുളള വിവിധ പ്രോസസ്  നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.
കോൺഫിഗറേഷൻ, സബ്സിസ്റ്റംസ് റിയലൈസേഷൻ, ഇന്റഗ്രേഷൻ, സ്പേസ്ക്രാഫ്റ്റ് ലെവൽ പരിശോധന.
സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് നിരവധി പ്രത്യേക ടെസ്റ്റുകൾ എന്നിവയും നടത്തേണ്ടതുണ്ട്.
ചന്ദ്രയാൻ -3 റിയലൈസേഷൻ പ്രക്രിയയുടെ പുരോഗതി കോവിഡ് 19 മൂലം തടസ്സപ്പെട്ടിരുന്നു.
ചന്ദ്രയാൻ 2 മിഷന്റെ ആവർത്തനമായിരിക്കും ചന്ദ്രയാൻ -3 എന്നാണ് റിപ്പോർട്ട്
ചന്ദ്രയാൻ 2 വിലേതിന് സമാനമായി ലാൻഡറും റോവറും ഉൾപ്പെടുത്തും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡിംഗ് ലക്ഷ്യമിട്ട് 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.
ISRO യുടെ ഗഗൻയാൻ പദ്ധതിയും കോവിഡ് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version