ജൂണിൽ മാത്രം Google നീക്കം ചെയ്തത്  83,613 ഉളളടക്കം

ഉപയോക്താക്കളുടെ പരാതികളെ തുടർന്ന് ജൂണിൽ  83,613 ഉളളടക്കം നീക്കംചെയ്തതായി Google
മെയ് മാസത്തിൽ ഗൂഗിൾ നീക്കം ചെയ്തത് 71,132 ഉള്ളടക്കങ്ങളെന്ന് പ്രതിമാസ സുതാര്യത റിപ്പോർട്ട്
ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന് പുറമേ ഗൂഗിൾ സ്വയമേവ കണ്ടെത്തിയ ഉളളടക്കങ്ങളും നീക്കി
മെയ് മാസത്തിൽ 6,34,357 ഉള്ളടക്കങ്ങളും ജൂൺ മാസത്തിൽ 5,26,866 ഉള്ളടക്കങ്ങളും നീക്കംചെയ്തു
ഇന്ത്യയുടെ IT നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് കമ്പനിയുടെ വെളിപ്പെടുത്തൽ
ഈ വർഷം ഏപ്രിലിൽ ഇന്ത്യയിലെ വ്യക്തിഗത ഉപയോക്താക്കളിൽ നിന്ന് 27,700 പരാതികൾ ലഭിച്ചു
മേയ് മാസത്തിൽ 34,883 പരാതികളും ജൂണിൽ ഗൂഗിളിന് 36,265 പരാതികളും ലഭിച്ചിട്ടുണ്ട്
മെയ് മാസത്തിൽ പകർപ്പവകാശത്തിൽ 70,365, മാനനഷ്ടത്തിൽ 753 ഉളളടക്കങ്ങളും നീക്കിയിട്ടുണ്ട്
യൂട്യൂബ് അടക്കമുളള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓട്ടോമേറ്റഡ് ഡിറ്റക്ഷനിലൂടെ ഉളളടക്കങ്ങൾ കണ്ടെത്തുന്നുണ്ട്
ഉപയോക്താക്കൾ നൽകുന്ന പരാതികളുടെ പത്തു മടങ്ങാണ് ഓട്ടോമേറ്റഡ് ഡിറ്റക്ഷനിലൂടെ കണ്ടെത്തുന്നത്
2010 മുതൽ ഗൂഗിൾ സുതാര്യത റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്
YouTube ഉള്ളടക്ക നീക്കംചെയ്യലുകളെക്കുറിച്ചു കമ്പനി ത്രൈമാസ റിപ്പോർട്ടും നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version