ചുമ്മാതല്ല, ഈ ബ്രാൻഡ് പോപ്പുലർ ചോയ്സാകുന്നത്

ഇന്ത്യയിലെ ഏറ്റവും പോപ്പുലർ FMCG ബ്രാൻഡ് ലിസ്റ്റിൽ Parle ഒന്നാമതെന്ന് റിപ്പോർട്ട്.
5,715 മില്യൺ CRP സ്കോർ ഉള്ള Parle തുടർച്ചയായി 9 വർഷവും ഒന്നാമതെത്തി റെക്കോർഡിട്ടു.
മാർക്കറ്റിംഗ് റിസർച്ച് കമ്പനി Kantarന്റെ Brand Footprint റിപ്പോർട്ടിലേതാണ് വിവരങ്ങൾ.
Consumer Reach Points അടിസ്ഥാനമാക്കിയാണ്  Parle ഒന്നാമതെത്തിയതെന്ന് Kantar
Amul, Britannia, Clinic Plus, Tata Consumer Products എന്നിവയാണ് തുടർന്നുളള സ്ഥാനങ്ങളിൽ.
ആരോഗ്യവും ശുചിത്വവും മുഖ്യമായതിനാൽ Dettol, CRP യിൽ 48% വളർച്ച നേടി ടോപ്പ് 25 ബ്രാൻഡിൽ‌ ഇടം നേടി.
2020ൽ കോവിഡിൽ പർച്ചേസ് യാത്രകൾ കുറയുകയും വാങ്ങുന്ന സാധനങ്ങളുടെ എണ്ണം കൂടുകയും ചെയ്തു.
പർച്ചേസ് ഫ്രീക്വൻസിയിൽ‌ ഒരു ശതമാനം കുറവ് വന്നെങ്കിലും ഓരോ തവണയും ചിലവാക്കുന്നത് 5% വർദ്ധിച്ചു.
ഇത് 2019നെ അപേക്ഷിച്ച് CRP യുടെ കാര്യത്തിൽ ബ്രാൻഡുകളുടെ എണ്ണം 50 ശതമാനം കുറഞ്ഞു.
മൊത്തത്തിലുള്ള CRP കൾ 86 ബില്യണിൽ നിന്ന് 89 ബില്യണായെങ്കിലും വളർച്ചാ നിരക്ക് 2019 ൽ 18% നിന്ന് 4% ആയി.
 2020 ൽ ബ്രാൻഡുകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ശുചിത്വ ബ്രാൻഡുകളാണെന്ന് റിപ്പോർട്ട് പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version