ടെലികോം മേഖലയെ രക്ഷിക്കാനുള്ള റിലീഫ് പാക്കേജ്  എന്തായിരിക്കും

ടെലികോം മേഖലയെ രക്ഷിക്കാൻ കേന്ദ്രം ഒരു റിലിഫ് പാക്കേജ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം മേഖലയെ രക്ഷിക്കാനുളള ദീർഘകാല പാക്കേജ് ഉടനുണ്ടായേക്കും.
Adjusted Gross Revenue സംബന്ധിച്ച സുപ്രീം കോടതി വിധി ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു.
സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും എയർടെലും വൊഡാഫോൺ ഐഡിയയും ആവശ്യമുന്നയിച്ചിരുന്നു.
2022 മാർച്ചോടെ കുടിശ്ശിക തീർക്കാനാവില്ലെന്ന് വൻ കടബാധ്യതയിലായ വൊഡാഫോൺ ഐഡിയ അറിയിച്ചു.
നിരക്കു വർദ്ധന അനിവാര്യമാണെന്ന് ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ ആവർത്തിച്ചു പറഞ്ഞിരുന്നു.
ടെലികോം ഇതര സേവനം ഒഴിവാക്കി AGR കുടിശ്ശിക പുനർനിർവചിക്കാനുളള പദ്ധതി പാക്കേജിൽ ഉൾപ്പെട്ടേക്കും.
AGR കുടിശ്ശികയും സ്പെക്ട്രം ചാർജ്ജുമടക്കം വൻതുക ബാധ്യതയുളള ടെലികോം കമ്പനികൾക്ക് ഇത് ആശ്വാസം പകരും.
ഉപയോഗിക്കാത്ത സ്പെക്ട്രം സറണ്ടർ ചെയ്യാനും ബാങ്ക് ഗ്യാരണ്ടികൾ കുറയ്ക്കാനും  പാക്കേജ് അനുവദിക്കുമെന്നാണ് റിപ്പോർട്ട്.
Vi യിലെ 27% ഷെയർ സർക്കാരിന് കൈമാറാമെന്ന് Aditya Birla Group ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞിരുന്നു.
AGR കുടിശ്ശിക ഉൾപ്പെടെ വിഷയങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ നിക്ഷേപകർ പോലും പിന്മാറുന്നതായും ബിർള പറഞ്ഞു.
Vi  യുടെ ചെയർമാൻ സ്ഥാനത്തും നിന്നും  കുമാർ മംഗലം ബിർള കഴി‍ഞ്ഞ ദിവസം പടിയിറങ്ങുകയും ചെയ്തു.
സർക്കാരിൻെറ ആശ്വാസ പാക്കേജിലും നിരക്കു വർധനയിലുമാണ് ഇപ്പോൾ കമ്പനികൾ പ്രതീക്ഷയർപ്പിക്കുന്നത്.
കുറഞ്ഞത് മൂന്ന് ടെലികോം കമ്പനികളെങ്കിലും രാജ്യത്ത് നിലനിൽക്കേണ്ടത് ആവശ്യമാണെന്നാണ് ടെലികോം കമ്പനികളുടെ വാദം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version