നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണമായി. പണി ഈ വർഷം തന്നെ തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കുന്നു. കേരളത്തിലെ സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായുള്ള ചർച്ചയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യങ്ങൾ പറഞ്ഞത്.

എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അശ്വിനി വൈഷ്ണവ് ജോർജ് കുര്യന് ഉറപ്പു നൽകി. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.
സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അശ്വിനി വൈഷ്ണവ് ജോർജ് കുര്യന് ഉറപ്പുനൽകി.
railway minister ashwini vaishnaw confirms nedumbassery airport railway station work to start this year and increased coaches for memu trains from november.