എണ്ണ-വാതക ഉൽപാദനത്തിൽ വിദേശ, സ്വകാര്യ നിക്ഷേപം തേടുന്നു

എണ്ണ-വാതക ഉൽപാദനത്തിൽ വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ തേടി കേന്ദ്രസർക്കാർ
ആഭ്യന്തര എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ കേന്ദ്രം പ്രോത്സാഹിപ്പിക്കും.
വ്യവസായം നേരിടുന്ന ഏത് പ്രശ്നവും പരിഹരിക്കാൻ തുറന്ന സമീപന വാഗ്ദാനം ചെയ്ത് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.
സമ്പദ് വ്യവസ്ഥ വളരുമ്പോൾ ഊർജ്ജ ആവശ്യകതയിലും വർദ്ധനവുണ്ടാകും.
ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം ആഗോള ശരാശരിയുടെ മൂന്നിലൊന്ന് ആണെന്നും മന്ത്രി പറഞ്ഞു.
വരുമാനം വളരുന്തോറും നഗരവൽക്കരണം ഉയരുകയും ഇതോടൊപ്പം ഉപഭോഗവും കൂടുമെന്നും ഹർദീപ് സിംഗ് പുരി.
ഈ ആവശ്യകത നിറവേറ്റാൻ ആഭ്യന്തര പര്യവേക്ഷണവും ഉൽപാദനവും വർദ്ധിപ്പിക്കേണ്ടി വരും.
വിദേശ, സ്വകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ എണ്ണ, വാതക പര്യവേക്ഷണത്തിലും ഉൽപാദനത്തിലും പങ്കാളികളാകണം.
ഊർജ്ജത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യ മികച്ച സ്ഥലമാണെന്നും ഹർദീപ് സിംഗ് പുരി.
വിദേശ-സ്വകാര്യ കമ്പനി പ്രതിനിധികൾക്കായി സംഘടിപ്പിച്ച വിർച്വൽ ഇൻവെസ്റ്റർ മീറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Discovered Small Field റൗണ്ട് -III ൽ, 32 ഓയിൽ, ഗ്യാസ് ബ്ലോക്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
DSF-III ൽ, 11 കടൽത്തീര ബ്ലോക്കുകൾ, 20 കടൽത്തീരങ്ങൾ, ഒരു ആഴക്കടൽ പ്രദേശം എന്നിവയാണ് ലേലത്തിനുളളത്.
ഏകദേശം 13,000 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച ബ്ലോക്കുകളിൽ  75 എണ്ണ, വാതക ഇടങ്ങളുണ്ട്.
230 ദശലക്ഷം ടൺ എണ്ണയും  തുല്യമായ വാതകവും ഈ ബ്ലോക്കുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.
DSFന് കീഴിൽ വിലനിർണ്ണയവും വിപണന സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ഉദാരമായ നിബന്ധനകളാണ് വാഗ്ദാനം.
ONGC ക്കും ഓയിൽ ഇന്ത്യ ലിമിറ്റഡിനും സാമ്പത്തിക പരിമിതികളാൽ കൂടുതൽ പര്യവേഷണം സാധ്യമായിരുന്നില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version