ഹൃദയാഘാത ഗവേഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ ബയോ ബാങ്ക് തിരുവനന്തപുരത്ത് | First BioBank In India

ഹൃദയാഘാത ഗവേഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ ബയോ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ചു.
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലാണ്  National Heart Failure Biobank.
മനുഷ്യ ജൈവ സാമ്പിളുകൾ ശേഖരിക്കുന്നതിനാണ് ബയോബാങ്ക് സ്ഥാപിച്ചത്.
ഭാവി ചികിത്സകളുടെ ഗവേഷണത്തിന് രക്തം, ബയോ സ്പെസിമെൻ, ക്ലിനിക്കൽ ഡാറ്റ എന്നിവ ശേഖരിക്കുന്നു.
ഹൃദ്രോഗ ചികിത്സയ്ക്ക് ബയോബാങ്ക് ഗുണം ചെയ്യുമെന്ന് ICMR ഹെൽത്ത് റിസർച്ച് സെക്രട്ടറി Prof. Balram Bhargava.
ഇന്ത്യയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിലെ ഹൃദ്രോഗം, ഹൃദയസ്തംഭനം ഇവയെ കുറിച്ച് കൂടുതൽ പഠിക്കാനാകും.
ഹൃദയാഘാത നിർണയം, ചികിത്സ ഇവയിൽ ബയോബാങ്ക് വഴിത്തിരിവാകുമെന്ന്  NITI Aayog മെമ്പർ Dr. V. K. Saraswat.
ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട രോഗാവസ്ഥയും മരണവും മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും സഹായമാകും.
കോവിഡിന് ശേഷമുളള ഹൃദയസ്തംഭനത്തെ കുറിച്ച് ഗവേഷണത്തിനും ചികിത്സയ്ക്കും ഈ സൗകര്യം ഉപയോഗപ്രദമാകും.
-20, -80 ഡിഗ്രി മെക്കാനിക്കൽ ഫ്രീസറുകളും ബയോ-സാമ്പിളുകൾ വർഷങ്ങളോളം സൂക്ഷിക്കാൻ 140 ഡിഗ്രിയിൽ ലിക്വിഡ് നൈട്രജൻ സ്റ്റോറേജ് സിസ്റ്റവുമുണ്ട്.
നിലവിൽ, ഏകദേശം 25000 ജൈവ സാമ്പിളുകൾ സൂക്ഷിക്കാനുളള സംവിധാനമാണ് ബയോബാങ്കിലുളളത്.
ICMR- ലെ ഒരംഗമുൾപ്പെടുന്ന Technical Advisory Committee  ബയോബാങ്ക് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും.
 National Heart Failure Biobank  സ്ഥാപിക്കുന്നതിന്  85 ലക്ഷം രൂപയാണ്  ICMR ഫണ്ട് അനുവദിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version