ഫ്ലോറിഡ ആസ്ഥാനമായ ഡെന്റൽ SaaS സ്റ്റാർട്ടപ്പ് CareStack കേരളത്തിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നു.
തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ പൂനെയിലും CareStack പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.
എഞ്ചിനീയറിംഗ്, പ്രൊഫഷണൽ സർവീസ് ടീമുകളിൽ 400 ജീവനക്കാരെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു.
തിരുവനന്തപുരത്ത് ടെക്നോപാർക്കിന് പുറമേ രണ്ടിടത്തു കൂടി ഓഫീസ് ആരംഭിക്കും.
2021 ൽ നാലിരട്ടി വരുമാനം പ്രതീക്ഷിക്കുന്ന കമ്പനി ഇതുവരെ 60 മില്യൺ ഡോളർ സമാഹരിച്ചു.
5 വർഷത്തിനുള്ളിൽ 10,000+ ഡെന്റൽ ഓഫീസുകൾക്കും 30 ദശലക്ഷം പേർക്കും സേവനം നൽകുകയാണ് ലക്ഷ്യം.
ഡെന്റൽ പ്രാക്ടീസ് മാനേജ്മെന്റ് ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ൽ കെയർസ്റ്റാക്ക് സ്ഥാപിച്ചത്.
തിരുവനന്തപുരവും ഫ്ലോറിഡയും കേന്ദ്രമാക്കിയായിരുന്നു സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം.
ദന്ത ഡോക്ടർമാർക്ക് ജോലികൾ എളുപ്പമാക്കുന്നതാണ് കെയർസ്റ്റാക്കിന്റെ ക്ലൗഡ് ഡെന്റൽ സോഫ്റ്റ് വെയർ.
അപ്പോയിന്റ്മെന്റ്, ചികിത്സ, ക്ലെയിം, പേയ്മെന്റ്,ആശയവിനിമയം, അനലിറ്റിക്സ് ഇവയെല്ലാം കൈകാര്യം ചെയ്യുന്നു.
നിലവിൽ, കെയർസ്റ്റാക്ക് 1000 -ൽ അധികം ഡെന്റൽ ഓഫീസുകളിൽ സേവനം നൽകുന്നുണ്ട്.
SaaS സ്റ്റാർട്ടപ്പ് CareStack കൊച്ചിയിലും
തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ പൂനെയിലും.