5000 കോടി രൂപ വരുമാനമുളള  ടെക് കമ്പനികളുടെ എണ്ണം 500 ആക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

രാജ്യത്ത് 5000 കോടി രൂപ വരുമാനമുളള ടെക് കമ്പനികളുടെ എണ്ണം 500 ആക്കാനാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
വരുന്ന 3-5 വർഷത്തിനുള്ളിൽ 5,000 കോടി രൂപയോ കൂടുതലോ വരുമാനമുള്ള 500-600 കമ്പനികളെ ഇന്ത്യൻ ടെക് മേഖല ലക്ഷ്യമിടണം.
നിലവിൽ രാജ്യത്ത് 5000 കോടി രൂപ വരുമാനമുളള ടെക് കമ്പനികളുടെ എണ്ണം 25 ആണ്.
ഭാവിയിൽ സാധ്യതകളുളള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യത്തെ വൻ ടെക് കമ്പനികളോട് മന്ത്രി ആഹ്വാനം ചെയ്തു.
പ്രാദേശിക നിർമാണങ്ങൾക്കായി PLI, മൂലധന സബ്സിഡി പോലുളള കേന്ദ്രത്തിന്റെ ഓഫറുകൾ ഉപയോഗപ്പെടുത്താനും മന്ത്രി ആവശ്യപ്പെട്ടു.
R&D eR & D, SAAS പോലുള്ള ഉയർന്ന മൂല്യവർദ്ധിത മേഖലകൾക്ക് പ്രാമുഖ്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യൺ ഡോളറിലേക്ക് വികസിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ലക്ഷ്യമിട്ട് സൈബർ നിയമങ്ങൾ ലളിതമാക്കാൻ സർക്കാർ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിസിനസിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളളവയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനാണ് ഈ നീക്കം.
5G പോലെ ഭാവി സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യവസായ പ്രമുഖരോട് മന്ത്രിയുടെ ആഹ്വാനം.
2024-2025 ആകുമ്പോഴേക്കും ഇൻറർനെറ്റ്  കണക്റ്റിവിറ്റി എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കാനാണ് BharatNet പദ്ധതി ലക്ഷ്യമിടുന്നത്.
വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷിക സെഷനിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്‌.
ഇലക്ട്രോണിക്സ്, IT ക്കു പുറമേ നൈപുണ്യവികസനത്തിന്റെയും സംരംഭകത്വത്തിന്റെയും സഹമന്ത്രി കൂടിയാണ്  രാജീവ് ചന്ദ്രശേഖർ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version