ചെറുകിട ഇടത്തരം ബിസിനസുകൾക്കായി ചെറുകിട ബിസിനസ് വായ്പ പദ്ധതി ആരംഭിച്ച് ഫേസ്ബുക്ക്.
Indifi യുമായുളള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് സംരംഭകർക്ക് ലോൺ നൽകുന്നത്.
ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്ന ചെറുകിട ബിസിനസുകൾക്ക് പ്രതിവർഷം 17% -20% പലിശ നിരക്കിൽ വായ്പകൾ ലഭിക്കും.
ഈ പ്രോഗ്രാമിന് കീഴിൽ അപേക്ഷിക്കുന്ന ചെറുകിട ബിസിനസുകൾക്ക് ഇൻഡിഫൈ പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല.
ചെറുകിട ബിസിനസുകൾക്ക് 5 ലക്ഷം മുതൽ 50 ലക്ഷം വരെ വായ്പ ലഭിക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.
ചെറുകിട ബിസിനസുകൾക്ക് ബിസിനസ് വായ്പകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക.
ഇന്ത്യയിലെ MSME മേഖലയിലെ ക്രെഡിറ്റ് ഗ്യാപ് പരമാവധി കുറയ്ക്കുക എന്നിവ പ്രോഗ്രാം ലക്ഷ്യമിടുന്നു.
ഫേസ്ബുക്ക് ചെറുകിട ബിസിനസ് വായ്പ പദ്ധതി നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസുകൾക്കായി പ്രോഗ്രാം ലഭ്യമാണ്.
കൊളാറ്ററൽ ഫ്രീ ലോണുകൾ അഞ്ച് ദിവസങ്ങൾക്കുളളിൽ വിതരണം ചെയ്യുമെന്ന് ഫേസ്ബുക്ക് ഇന്ത്യ പറഞ്ഞു.
MSME മേഖലയ്ക്കായുളള പ്രോഗ്രാമുകളും സൊല്യൂഷനും വികസിപ്പിക്കുന്നതിന് ഫെയ്സ്ബുക്കുമായി സഹകരിക്കുമെന്ന് FICCI വ്യക്തമാക്കി.
കൂടുതൽ വായ്പ പങ്കാളികളെ പ്ലാറ്റ്ഫോമിലെത്തിക്കാനുളള ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നിർമ്മിച്ചതെന്നും ഫേസ്ബുക്ക് പറഞ്ഞു.
Related Posts
Add A Comment