ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കി
ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചു
ഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്
ഡ്രോൺ ഓപ്പറേറ്റർമാർ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ നൽകി നമ്പർ നേടണം
ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫോമുകളുടെ/അനുമതികളുടെ എണ്ണം 25 ൽ നിന്ന് 5 ആയി കുറച്ചു
ഒരു ഡ്രോണിന്റെ രജിസ്ട്രേഷനോ ലൈസൻസ് വിതരണത്തിനോ മുമ്പ് സെക്യുരിറ്റി ക്ലിയറൻസ് ആവശ്യമില്ല
മെയിന്റനൻസ് സർട്ടിഫിക്കറ്റ്, ഇറക്കുമതി ക്ലിയറൻസ്, ഓപ്പറേറ്റർ പെർമിറ്റുകൾ, സ്റ്റുഡന്റ് റിമോട്ട് പൈലറ്റ് ലൈസൻസ് തുടങ്ങി വിവിധ അനുമതിയുടെ ആവശ്യകത നിയമത്തിലൂടെ ഒഴിവാക്കി
400 അടി വരെ ഗ്രീൻ സോണുകളിൽ ഡ്രോൺ പറത്തുന്നതിന് അനുമതി ആവശ്യമില്ല
വിമാനത്താവളങ്ങളിൽ 8 മുതൽ 12 കിലോമീറ്റർ വരെയുള്ള ചുററളവിൽ 200 അടി വരെ പറത്താം
ഡ്രോണുകളുടെ കൈമാറ്റവും രജിസ്ട്രേഷനും എളുപ്പത്തിലാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്
ഡ്രോൺ ടാക്സികൾ കൂടി ഉൾപ്പെടുത്തി ഭാരപരിധി 300 കിലോയിൽ നിന്ന് 500 കിലോഗ്രാമായി ഉയർത്തി
മൈക്രോ ഡ്രോണുകൾക്കും നാനോ ഡ്രോണുകൾക്കും റിസർച്ച്&ഡവലപ്മെന്റ് സംഘടനകൾക്കും പൈലറ്റ് ലൈസൻസ് ആവശ്യമില്ല
ചരക്ക് ഡെലിവറികൾക്കായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കുകയും ഡ്രോൺ പ്രമോഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്യും
ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ബിസിനസ് സൗഹൃദ ഏകജാലക ഓൺലൈൻ സംവിധാനമായി വികസിപ്പിക്കും
ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് നിയന്ത്രണമില്ല
2030 ഓടെ ഇന്ത്യയെ ഒരു ആഗോള ഡ്രോൺ ഹബ് ആക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു
നിലവിൽ ഇന്ത്യയിൽ 200 ഓളം സ്റ്റാർട്ടപ്പുകൾ ഡ്രോൺ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാണ്
Related Posts
Add A Comment