രാജ്യത്ത് ഡ്രോൺ നിർമാണത്തിന് കുതിപ്പേകാൻ മുകേഷ് അംബാനിയും ഗൗതം അദാനിയും.
ഡ്രോൺ നിയമങ്ങൾ ഉദാരമാക്കിയതിന് പിന്നാലെ നിർമാണം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി-അംബാനി ഗ്രൂപ്പ് കമ്പനികൾ.
അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് സബ്സിഡിയറി Asteria Aerospace ആണ് നിർമാണ രംഗത്തുളള ഒരു കമ്പനി.
Reliance Strategic Business Ventures ആണ് Asteria എയ്റോസ്പേസിലെ മുഖ്യ സ്റ്റേക്ക് ഹോൾഡർ.
അദാനി ഗ്രൂപ്പ് കമ്പനിയായ Adani Defence Systems and Technologies ലിമിറ്റഡും ഉത്പാദനം കൂട്ടാൻ തയ്യാറെടുക്കുന്നു.
ideaForge Technology, Dynamatic Technologies എന്നീ കമ്പനികളും ഡ്രോൺ നിർമിക്കാൻ പദ്ധതിയിടുന്നു.
ഡ്രോൺ നിർമ്മാണത്തിനും ഉപയോഗത്തിനും കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് നീക്കം.
ഡ്രോൺ നിർമ്മാണത്തിനുളള അവശ്യ വസ്തുക്കളിൽ 70 ശതമാനവും ഇന്ത്യയിൽ ലഭ്യമാകും.
ഡ്രോണുകൾ രാജ്യത്ത് നിർമ്മിക്കുന്നത് കൂടാതെ അസംബിൾ ചെയ്യുകയോ ചെയ്യാവുന്നതാണ്.
100 ഓളം ഡ്രോൺ നിർമാതാക്കളും 200ഓളം സർവീസ് പ്രൊവൈഡർമാരും ഒരു ലക്ഷത്തോളം ഡ്രോൺ പൈലറ്റുമാരും ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.